Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍
Oct 15, 2022, 17:53 IST
ബദിയടുക്ക: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ പ്രതിയെ തളിപ്പറമ്പില്‍ വെച്ച് ബദിയടുക്ക പൊലീസ് പിടികൂടി. കൊല്ലം ജില്ലയിലെ രാജീവനെ (52) യാണ് ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ അശ്വത് എസ് കരണ്‍മയിയുടെ നേതൃത്വത്തില്‍ എസ്‌ഐ കെപി വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഓസ്റ്റിന്‍ തമ്പി, പ്രവീണ്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
ദിവസങ്ങള്‍ക്ക് മുമ്പ് ബദിയടുക്ക സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേര്‍സില്‍ വെച്ച് നാല് വയസുകാരിയെ ഇയാള്‍ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോക്‌സോ കേസെടുത്ത വിവരമറിഞ്ഞതോടെ നാടുവിട്ട പ്രതി ദിവസങ്ങളായി നാട്ടുകാരനായ ഒരാള്‍ക്കൊപ്പം തളിപ്പറമ്പില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ രാജീവനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Keywords: Latest-News, Kerala, Kasaragod, Badiyadukka, Top-Headlines, Crime, Molestation, Arrested, Investigation, Assault complaint; man arrested.
< !- START disable copy paste -->