Arrested | ഭാര്യയെയും മകളെയും പിക്കാസ് കൊണ്ട് ആക്രമിച്ചെന്ന കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍
Dec 8, 2022, 17:43 IST
വിദ്യാനഗര്‍: (www.kasargodvartha.com) ഭാര്യയെയും മകളെയും പിക്കാസ് കൊണ്ട് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎം അബ്ദുല്ല കുഞ്ഞി (55) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 22ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യ ഫരീദ (42), മകള്‍ ഫാത്വിമത് ഫര്‍സാന (22) എന്നിവരെ ആക്രമിച്ചെന്നാണ് പരാതി.
മകളെ പിക്കാസ് കൊണ്ട് ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന ഭാര്യയെയും ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന അബ്ദുല്ലക്കുഞ്ഞിയെ വ്യാഴാഴ്ച രാവിലെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ പ്രശാന്ത്, എഎസ്‌ഐ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ഗൃഹനാഥനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Assault, Complaint, Arrested, Assault case; man arrested.
< !- START disable copy paste -->