സ്വന്തം വീട്ടിൽ ആരുമില്ലാത്ത സമയത്ത് 11 വയസുകാരിയെ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്ന കേസിൽ 51 കാരന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും
Jan 19, 2022, 17:33 IST
കാസർകോട്: (www.kasargodvartha.com 19.01.2022) സ്വന്തം വീട്ടിൽ ആരുമില്ലാത്ത സമയത്ത് 11 വയസുകാരിയെ കൂട്ടികൊണ്ടു വന്ന് പീഡിപ്പിച്ചെന്ന കേസിൽ 51 കാരന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാധര എന്ന അശോക (51) യെയാണ് കാസർകോട് പോക്സോ കോടതി ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും വിധിച്ചു. 2018 ജൂൺ മാസത്തിൽ സ്കൂൾ അവധിയുള്ള ദിവസം വൈകീട്ട് നാലു മണിയോടെ ഗംഗാധര, സ്വന്തം വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കുമ്പള പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് അന്നത്തെ കുമ്പള ഇൻസ്പെക്ടർ ആയിരുന്ന കെ പ്രേംസദനാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Molestation, Case, Complaint, Arrest, Police, Court, Court Order, Fine, Crime, Assault case; 51-year-old sentenced to life imprisonment and fine.
< !- START disable copy paste -->