ആശൈ കണ്ണന്റെ കൊലപാതകം: ഇളയമകന്‍ ജയപാണ്ടിയും അറസ്റ്റില്‍, നേരത്തെ അറസ്റ്റിലായത് മറ്റൊരു മകനും സുഹൃത്തും
Nov 25, 2017, 09:50 IST
മാനന്തവാടി: (www.kasargodvartha.com 25.11.2017) തമിഴ്നാട് ഇസ്ലാംപെട്ടി സ്വദേശി ആശൈ കണ്ണനെ കൊന്ന് നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെ മുറിക്കുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ഇളയമകന്‍ ജയപാണ്ടി(19) യെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കല്‍ മുതലായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മകന്‍ അരുണ്‍ പാണ്ടിയുടെയും, അരുണ്‍ പാണ്ടിയുടെ സുഹൃത്ത് അര്‍ജുന്‍ എന്നിവരുടെ കുറ്റസമ്മത മൊഴിപ്രകാരവും, മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജയപാണ്ടിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യപ്പെടുന്നതിന്റെ തലേ ദിവസം വീട്ടില്‍ മദ്യപിച്ച് എത്തിയ ആശൈ കണ്ണന്‍ ബഹളം ഉണ്ടാക്കുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് അരുണ്‍ പാണ്ഡി ആശൈ കണ്ണനെ കൊല ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 29ന് രാത്രി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ആശൈ കണ്ണനെ കൊല്ലാന്‍ ആവശ്യമായ ഇരുമ്പ് വടിയുമായി എത്തി. തുടര്‍ന്ന് സുഹൃത്ത് അര്‍ജുനോട് മദ്യപിക്കാനായി ആശൈ കണ്ണനെ കൂട്ടി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
അര്‍ജുന്‍ മദ്യപിക്കാനായി ആശൈ കണ്ണനുമായി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് അര്‍ജുന്‍ കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. മരിച്ചു എന്ന് ഉറപ്പാക്കിയശേഷം ഇരുവരും ചേര്‍ന്ന് മുറിക്കുള്ളില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ ആശൈ കണ്ണന്റെ രണ്ടാമത്തെ മകന്‍ അരുണ്‍ പാണ്ടിയേയും സുഹൃത്ത് തിരുനെല്‍വേലി സ്വദേശി അര്‍ജുനേയും പോലിസ് ഉടന്‍ അറസ്റ്റ് ചെയ്തു. കോടതിയ റിമാന്‍ഡ് ചെയ്ത പ്രതികളെ തുടരന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ കൂടി അടിസ്ഥാനത്തിലുമാണ് ആശൈ കണ്ണന്റെ ഇളയമകനും ഒന്നാം പ്രതി അരുണിന്റെ സഹോദരനുമായ ജയപാണ്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആശൈ കണ്ണന്‍ കൊലചെയപ്പെട്ടതിന് ശേഷം ജയപാണ്ടി മൃതദേഹം മറവ് ചെയ്ത സ്ഥലത്തുപോകുകയും പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് ഷര്‍ട്ടും പാന്റ്‌സുമടക്കമുള്ളവ നല്‍കിയത് ജയപാണ്ടിയായിരുന്നു. കൊലപാതകകേസിന്റെ ആദ്യഘട്ടം മുതലേ ജയപാണ്ടി പോലിസ് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ക്കായി പോലിസ് കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയ ഒന്നും രണ്ടും പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ ജയപാണ്ടിയെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആശൈ കണ്ണന്റെ മൂത്തമകന്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കില്ലായെന്നാണ് വ്യക്തമാകുന്നതെന്ന് പോലിസ് വെളിപ്പെടുത്തി. അതേപോലെ അമ്മ മണിമേഖലയും നിരപരാധിയാണെന്നാണ് പോലിസ് പറയുന്നത്. നവംബര്‍ 15 നാണ് തോണിച്ചാല്‍ പൈയിങ്ങാട്ടിരിയില്‍ നിര്‍ണമ്മാണത്തിലിരിക്കുന്ന വീടിന്റെ പുറക് വശത്തെ മുറിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം തമിഴ്നാട് ഇസ്ലാംപെട്ടി സ്വദേശി ആശൈ കണ്ണന്റെതാണ് എന്ന് തിരിച്ചറിയുകയായിരുന്നു. സംഭാവത്തില്‍ പ്രതികളായ അരുണ്‍ പാണ്ടിയും അര്‍ജുനും രണ്ടാം ദിവസം തന്നെ പോലിസ് പിടിയിലായിരുന്നു. അറസ്റ്റ് ചെയ്ത ജയപാണ്ടിയെ കോടതി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Top-Headlines, news, Murder-case, arrest, Women, Crime, Ashai Kannan murder case; younger son arrested