കുട്ടിയെ കൊന്നു കുഴിച്ചുമൂടിയെന്ന് സംശയം; യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
Aug 25, 2019, 10:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.08.2019) കുട്ടിയെ കൊന്നു കുഴിച്ചുമൂടിയെന്ന ആരോപണം ഉയര്‍ന്നതോടെ പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്യുന്നു. കാഞ്ഞങ്ങാട് മീന്‍ ചന്തയ്ക്ക് സമീപം കുട്ടിയെ കൊന്നു കുഴിച്ചുമൂടിയെന്നായിരുന്നു ആരോപണം. ഇതോടെ കണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാന യുവതിയെ വിശദമായ അന്വേഷണത്തിന് ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിച്ച യുവതി മൊഴി മാറ്റി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്യാനായി വീണ്ടും കണ്ണൂരിലേക്ക് തിരികെ കൊണ്ടു പോയി.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന കലഹത്തിനിടെയാണ് ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാഞ്ഞങ്ങാട് മീന്‍ ചന്തയ്ക്ക് സമീപം കൊന്നു കുഴിച്ചു മൂടിയെന്ന ആരോപണം ഒരു വിഭാഗം ഉയര്‍ത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ഹൊസ്ദുര്‍ഗ് പൊലീസ് കൈമാറുകയായിരുന്നു. സംഭവത്തില്‍ വിശദമായ ചോദ്യം ചെയ്യലിന് യുവതിയെ വിധേയമാക്കുമെന്നും കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്നതിനെ കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Crime, Allegation that baby killed; Woman taken to custody, Questening continues
< !- START disable copy paste -->