ഉപ്പള ഗുണ്ടാസംഘത്തിലെ സഹോദരങ്ങള്‍ തമ്മില്‍ സംഘട്ടനത്തിനിടെ വെടിവെപ്പ്? പോലീസ് യുവാക്കളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല
Feb 22, 2019, 11:56 IST
ഉപ്പള: (www.kasargodvartha.com 22.02.2019) ഉപ്പളയിലെ ഗുണ്ടാസംഘത്തില്‍പ്പെട്ട സഹോദരങ്ങള്‍ തമ്മില്‍ സംഘട്ടനത്തിനിടെ വെടിവെപ്പ് നടന്നതായി സൂചന. വ്യാഴാഴ്ച രാത്രി 11 മണിയോടെ ബന്തിയോട് കുക്കാര്‍ ഗവ. സ്‌കൂളിന് സമീപമാണ് സംഭവം. ഗുണ്ടാസംഘത്തില്‍പെട്ട അമ്മി, സഹോദരന്‍ ഷെബി എന്നിവരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇതിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം.
നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി ഐ പ്രേംസദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. കാറിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ലെന്ന് സി ഐ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം വെടിവെപ്പ് നടന്നുവെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സി ഐ സൂചിപ്പിച്ചു. സംഘട്ടനം നടന്നതായി മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. നേരത്തേ അമ്മിയെ തോക്കുമായി പിടികൂടിയിരുന്നുവെങ്കിലും കളി തോക്കായിരുന്നുവെന്ന് പരിശോധനയില്‍ തെളിയുകയായിരുന്നു.
ഗുണ്ടാസംഘത്തിലെ പലരുടെയും കൈകളില്‍ യഥാര്‍ത്ഥ തോക്കുണ്ടെന്ന വിവരം പോലീസിന് ലദിച്ചിട്ടുണ്ട്. ഇത്തരം തോക്കുകള്‍ കണ്ടെത്താന്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. അമ്മിയെയും ഷെബിയെയും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഉപ്പളയില്‍ അടുത്ത കാലത്തായി വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമായിട്ടുണ്ട്. സംഭവം സംബന്ധിച്ച് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Uppala, Crime, Again Goonda Gang attack in Uppala
< !- START disable copy paste -->