Tragic Incident | എലിവിഷം അകത്ത് ചെന്നതിന് പിന്നാലെ, ആളുകൾ നോക്കി നില്‍ക്കെ യുവാവ് കിണറില്‍ ചാടി മരിച്ചു
● പൊലീസ് താക്കീത് നൽകി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.
● രാത്രി 12 മണിയോടെയാണ് യുവാവ് കിണറ്റിൽ ചാടിയത്.
● ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്.
ചീമേനി: (KasargodVartha) എലിവിഷം അകത്ത് ചെന്നതിന് പിന്നാലെ, ആളുകൾ നോക്കി നില്‍ക്കെ യുവാവ് കിണറില്‍ ചാടി മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ ബാബു-മാധവി ദമ്പതികളുടെ മകൻ അനീഷ് (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
അനീഷ് വീട്ടിൽ ബഹളം വെക്കുന്നു എന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം ചീമേനി പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൊലീസ് അനീഷിന് താക്കീത് നൽകി മടങ്ങിയെങ്കിലും രാത്രിയോടെ ഇയാൾ വീണ്ടും അക്രമാസക്തനാവുകയായിരുന്നുവെന്നാണ് പറയുന്നത്. ഈ സമയം വീട്ടുകാരും നാട്ടുകാരും നോക്കിനിൽക്കെ പെട്ടെന്ന് അനീഷ് എലിവിഷം കഴിക്കുകയും തുടർന്ന് അടുത്തുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷിനെ നേരത്തെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഭാര്യ: ശ്രീതു. മക്കൾ: ആദ്യദേവ്, സൂര്യദേവ്, കാശിദേവ്. സഹോദരി: നിഷ. സംഭവത്തിൽ ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർടത്തിനായിൽ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A youth in Cheemeni, after a quarrel at home, jumped into a well and died. Firefighters tried to save him but he could not be revived.
#CheemeniNews #Prevention #KasaragodNews #MentalHealthAwareness #KeralaNews #TragicIncident