city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Periya case | സിപിഎമിൽ ചേർന്നതിന് പിന്നാലെ അഡ്വ. സികെ ശ്രീധരന്‍ പെരിയ കൊലക്കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി സിബിഐ കോടതിയില്‍; ഹാജരായത് ഒന്നാം പ്രതി ഉള്‍പെടെയുള്ളവര്‍ക്കായി

കൊച്ചി: (www.kasargodvartha.com) കോണ്‍ഗ്രസ് വിട്ട് സിപിഎമിലെത്തിയ മുന്‍ കെപിസിസി വൈസ് പ്രസിഡന്റും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. സികെ ശ്രീധരന്‍, പ്രമാദമായ പെരിയ കൊലക്കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി. കേസിലെ ഒന്നാം പ്രതി എ പീതാംബരന്‍, 20-ാം പ്രതി മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍, 13-ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡണ്ടും സിപിഎം ജില്ലാ കമിറ്റി അംഗവുമായ കെ മണികണ്ഠന്‍ തുടങ്ങിയ മുഖ്യപ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ. സികെ ശ്രീധരന്‍ കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരായത്.
    
Periya case | സിപിഎമിൽ ചേർന്നതിന് പിന്നാലെ അഡ്വ. സികെ ശ്രീധരന്‍ പെരിയ കൊലക്കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി സിബിഐ കോടതിയില്‍; ഹാജരായത് ഒന്നാം പ്രതി ഉള്‍പെടെയുള്ളവര്‍ക്കായി

സിപിഎം നേതാക്കളായ വെളുത്തോളി രാഘവന്‍, പനയാല്‍ ബാങ്ക് സെക്രടറി ബാലകൃഷ്ണന്‍, രണ്ടാം പ്രതി സജി ജോര്‍ജ്, മൂന്നാം പ്രതി സുരേഷ്, നാലാം പ്രതി അനില്‍ എന്നിവര്‍ക്ക് വേണ്ടിയും സികെ ശ്രീധരന്‍ ഹാജരായി. അഡ്വ. ഉദയഭാനു, അഡ്വ. പികെ വര്‍ഗീസ്, അഡ്വ. സോജന്‍ മിഖായേല്‍, അഡ്വ. ടോം ജോസ്, അഡ്വ. അഭിഷേക് കുര്യന്‍ എന്നിവരാണ് മറ്റ് പ്രതികള്‍ക്ക് വേണ്ടി കോടതിയിലെത്തിയത്. നേരത്തെ, പീതംബരന്‍ ഉള്‍പെടെയുള്ള പ്രതികള്‍ക്ക് വേണ്ടി സിബിഐ കോടതിയില്‍ ഹാജരായിരുന്നത് ഹൈകോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളായ അഡ്വ. ബി രാമന്‍ പിള്ളയായിരുന്നു. അതിനിടെയാണ് അഡ്വ. ശ്രീധരന്റെ അഭിഭാഷകന്‍ എന്ന നിലയിലുള്ള വൈഭവം കേസില്‍ സിപിഎം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിസിസി പ്രസിഡന്റ് ആയിരിക്കെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂടറായിരുന്നു സികെ ശ്രീധരന്‍. സിപിഎം നേതാക്കളെ ജയിലിലടയ്ക്കുന്നതിനും സഹായകമായത് അദ്ദേഹത്തിന്റെ വാദങ്ങളായിരുന്നു. ചീമേനി കൂട്ടക്കൊലക്കേസുള്‍പെടെ നിരവധി രാഷ്ട്രീയ കൊലപാതക കേസുകളിലും മറ്റും കോണ്‍ഗ്രസിന് വേണ്ടി ശ്രീധരന്‍ ഹാജരായിരുന്നു. എന്നാല്‍, നേരത്തെ കോണ്‍ഗ്രസിന്റെ കേസുകള്‍ മാത്രം വാദിച്ചിരുന്ന അദ്ദേഹത്തെ പിണറായി സര്‍കാര്‍ മൂന്ന് കേസുകളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആക്കിയിരുന്നു. അതോടെ അദ്ദേഹം പാര്‍ടി പാറുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു.
             
Periya case | സിപിഎമിൽ ചേർന്നതിന് പിന്നാലെ അഡ്വ. സികെ ശ്രീധരന്‍ പെരിയ കൊലക്കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി സിബിഐ കോടതിയില്‍; ഹാജരായത് ഒന്നാം പ്രതി ഉള്‍പെടെയുള്ളവര്‍ക്കായി

അതെല്ലാം ശരിവച്ച് കൊണ്ട് ഇക്കഴിഞ്ഞ നവംബര്‍ 19നാണ് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ മാസ്റ്റരുടെ സാന്നിധ്യത്തില്‍ സികെ ശ്രീധരന്‍ ഔദ്യോഗികമായി സിപിഎമില്‍ ചേര്‍ന്നത്. പെരിയയില്‍ 2019 ഫെബ്രുവരി 17നാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. കേസില്‍ ആദ്യം തന്നെ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് പീതാംബരന്‍. കേരള പൊലീസ് അന്വേഷിച്ച കേസില്‍, കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.

Keywords:  Latest-News, Kerala, Kasaragod, Kochi, Top-Headlines, Crime, Murder-Case, Court, CBI, Periya, Adv. CK Sridharan, Adv. CK Sridharan appeared in CBI court on behalf of CPM activists in Periya murder case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia