ഹോം നേഴ്‌സിനെ ആസിഡ് മുഖത്തൊഴിച്ച് പൊള്ളലേൽപ്പിച്ച ഭര്‍ത്താവിന് തടവും പിഴയും
Aug 16, 2017, 18:54 IST
കാഞ്ഞങ്ങാട് : (www.kasargodvartha.com 16.08.2017) ഹോം നേഴ്‌സിനെ ആസിഡ് മുഖത്തൊഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിന് തടവും പിഴയും. ബാര നെല്ലിയടുക്കത്തെ രാജന്‍ ബാബുവി(33) നെയാണ് ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി മൂന്നു കൊല്ലം കഠിന തടവും 5000 രൂപ പിഴയും വിധിച്ചത്. 2011 നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നീലേശ്വരം കൊട്രച്ചാലിലെ ചിന്താമണിയുടെ വീട്ടില്‍ ഹോം നഴ്‌സായി ജോലിക്ക് നില്‍ക്കുകയായിരുന്ന ഭാര്യ ഉഷയെയാണ് രാജന്‍ ബാബു ആഡിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത്. ഉഷയും രാജനും അകന്നു കഴിയുകയായിരുന്നു. ഉഷയുടെ വീട്ടുകാരുമായി സംസാരിക്കുന്നത് രാജന്‍ ബാബുവിന് ഇഷ്ടമല്ലായിരുന്നു. തന്റെ അനുവാദമില്ലാതെ ഉഷയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തത് രാജന്‍ ബാബുവിനെ പ്രകോപികനാക്കിയിരുന്നു.
ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കിടുമായിരുന്നു. ഇതിനിടയിലാണ് ഉഷ ബാബുവുമായി അകന്ന് ഹോം നേഴ്‌സിന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ തുടങ്ങിയത്. ഇതിന്റെ വിരോധത്തലാണ് രാജന്‍ ബാബു ഉഷയെ ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം ആശാലത ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Attack, Case, Court, Accuse, Jail, Crime, Acid Attack.