മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്പന നടത്തി പണം പങ്കിട്ടെടുത്തു
Feb 2, 2018, 12:43 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയത് പൊന്നും പണവും ആഗ്രഹിച്ചാണെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. കേസിലെ ഒന്നാം പ്രതി മധൂര്‍ പട്ളയിലെ കുഞ്ചാര്‍ കോട്ടക്കണ്ണിയില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), രണ്ടാം പ്രതി പട്ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ ഇക്കാര്യം പോലീസിനോട് വ്യക്തമാക്കിയത്.
സുബൈദ മുമ്പ് നോക്കിനടത്തിയിരുന്ന ഗള്‍ഫുകാരന്റെ വാടകക്വാര്‍ട്ടേഴ്സ് ആവശ്യപ്പെട്ടാണ് പ്രതികള്‍ വീട്ടിലെത്തിയത്. തനിച്ചുതാമസിക്കുന്ന സുബൈദയുടെ കാതിലും കഴുത്തിലും ആഭരണങ്ങള്‍ കണ്ടതോടെ കൂടുതല്‍ സ്വര്‍ണവും പണവും ഇവരുടെ പക്കലുണ്ടാകുമെന്ന് പ്രതികള്‍ കരുതുകയും 24 മണിക്കൂറിനുള്ളില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. കൊലപ്പെടുത്തിയ സുബൈദയുടെ ദേഹത്തു നിന്നും അഞ്ചരപ്പവന്റെ ആഭരണങ്ങളാണ് ഇവര്‍ക്ക് കിട്ടിയത്.
ചുവന്ന സ്വിഫ്റ്റ് കാറില്‍ വന്നാണ് പ്രതികള്‍ കൊലനടത്തിയത്. വീട് അന്വേഷിച്ചെത്തിയപ്പോള്‍ ഐ 20 കാറിലാണ് വന്നത്. രണ്ട് കാറുകളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സുബൈദയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദേഹത്തെ ആഭരണങ്ങളെല്ലാം ഊരിയെടുത്ത് അലമാരയും മറ്റും പരിശോധിച്ചെങ്കിലും ഇവര്‍ക്ക് മറ്റൊന്നും കിട്ടിയില്ല. കൃത്യം നടന്ന അന്നു തന്നെ കാസര്‍കോട്ടെത്തിയ പ്രതികള്‍ ആഭരണങ്ങള്‍ വില്പന നടത്തി പണം പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ ഒന്നാം പ്രതി ഖാദര്‍ കുറച്ചുകാലം സംഭവം നടന്ന സ്ഥലത്തെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടില്‍ ജോലിക്ക് നിന്നതിന്റെ പരിചയവും പ്രതികള്‍ക്ക് സഹായകമായിരുന്നു.
വിറ്റ സ്വര്‍ണം മുഴുവന്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് തെളിയിക്കുന്നതിന് സമീപ പ്രദേശങ്ങളില്‍ നിന്നും പരിസരവാസികളില്‍ നിന്നും വിവരം ശേഖരിക്കുകയും കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും കുറ്റവാളികളെ കുറിച്ചുള്ള വിവരശേഖരണവും നടത്തിയിരുന്നു. ശാസ്ത്രീയമായ തെളിവു ശേഖരണമാണ് കേസിന്റെ കാര്യത്തില്‍ അവലംബിച്ചതെന്ന് പോലീസ് പറഞ്ഞു.
സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, Police, Gold, Car, Accused killed Zubaida for 5 sovereign gold.
< !- START disable copy paste -->

Related News:
15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി
മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്പന നടത്തി പണം പങ്കിട്ടെടുത്തു
സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
സുബൈദ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു; കാര്‍ കസ്റ്റഡിയില്‍, പ്രതികളുടെ അറസ്റ്റ് ഉടന്‍
സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്
സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന
സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം