Escaped | കര്‍ണാടക - കാസര്‍കോട് - ബേക്കല്‍ പൊലീസ് ഒന്നിച്ചുചേര്‍ന്ന് വലവിരിച്ചെങ്കിലും കുപ്രസിദ്ധ മോഷ്ടാവ് എ എച് ഹാശിം കാര്‍ ഉപേക്ഷിച്ച് വഴുതിമാറി രക്ഷപ്പെട്ടു
Dec 16, 2022, 14:57 IST
കാസര്‍കോട്: (www.kasargodvartha.com) കര്‍ണാടകയില്‍ രണ്ട് ഭവന മോഷണ കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ എച് ഹാശിം കാര്‍ ഉപേക്ഷിച്ച് വഴുതി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന രീതിയിലുള്ള ചേസിംഗ് നടന്നത്. കര്‍ണാടകയിലെ രണ്ട് വീടുകളില്‍ നിന്നും 11 പവന്‍ സ്വര്‍ണവും ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ച ശേഷം രക്ഷപ്പെട്ട ഹാശിം കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടവര്‍ ലോകേഷന്‍ പരിധിയില്‍ ഉണ്ടെന്ന് മനസിലാക്കിയ കര്‍ണാടക പൊലീസ് കാസര്‍കോട് ഇന്‍സ്പെക്ടര്‍ അജിത് കുമാറിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
പൊലീസ് പറയുന്നത്: 'പൊലീസ് പ്രതിയെ തിരയുന്നതിനിടയില്‍, ബേക്കല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസിനെ കണ്ട് കെഎല്‍ 14 എഫ് 8790 നമ്പര്‍ ആള്‍ടോ കാറില്‍ ഹാശിം കാസര്‍കോട് ഭാഗത്തേക്ക് വരുന്നതായി കാസര്‍കോട് ടൗണ്‍ പൊലീസിനെ വിവരമറിയിച്ചു. പ്രതിയെ പിടികൂടുന്നതിനായി കാസര്‍കോട് പഴയ പ്രസ് ക്ലബ് ജന്‍ക്ഷനില്‍ വന്‍ സന്നാഹത്തോടെ പൊലീസ് കാത്തു നില്‍ക്കുന്നതിനിടെ വിവരം മണത്തറിഞ്ഞ ഹാശിം, കാര്‍ പുലിക്കുന്ന് റോഡ് വഴി തളങ്കര ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
ഇതോടെ പൊലീസും പിന്നാലെ ചേസ് ചെയ്തതോടെ തളങ്കര ഹാശിം സ്ട്രീറ്റ് ഭാഗത്തേക്ക് കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോയി. ഇതിനിടയില്‍ റോഡരികിലെ കുഴിയില്‍ വീണ ഹാശിം ഇറങ്ങിയോടി. സിഐ അജിത് കുമാറും സംഘവും പിന്തുടര്‍ന്നെങ്കിലും വഴുതി മാറി രക്ഷപ്പെട്ടു. പിന്തുടരുന്നതിനിടയില്‍ സിഐ അജിത് കുമാറിന്റെ കയ്യില്‍ എന്തോ സാധനം വീണ് അലര്‍ജി വന്ന് ചൊറിഞ്ഞു തുടുത്തിട്ടുണ്ട്. ഹാശിം ചൊറിയുന്ന എന്തോ സാധനം എറിഞ്ഞതാണോയെന്ന് സംശയിക്കുന്നു. ഉപേക്ഷിച്ച കാറില്‍ നിന്ന് മലബാര്‍ ടിപ്പ് ഓര്‍ഗാനിക് സ്പൈസസ് ആന്‍ഡ് ഹെര്‍ബല്‍ എന്ന സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റും ലഭിച്ചിട്ടുണ്ട്. ഉപേക്ഷിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാശിമിനെ പിടികൂടുന്നതിനായി തിരച്ചില്‍ നടത്തി വരികയാണ്'.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Escaped, Investigation, Crime, Robbery, Theft, Accused in several cases escaped.
< !- START disable copy paste -->