സുഹൃത്തിനെ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി മരിച്ചതായി പോലീസ് റിപോര്‍ട്ട് നല്‍കി, കോടതി കേസ് അവസാനിപ്പിച്ചു
Aug 31, 2019, 17:51 IST
കാസര്‍കോട്: (www.kasargodvartha.com 31.08.2019) സുഹൃത്തിനെ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി മരിച്ചതായി പോലീസ് റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കോടതി കേസ് അവസാനിപ്പിച്ചു. രാവണീശ്വരം കൊട്ടിലങ്ങാട്ടെ രഘുനാഥിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാവണീശ്വരത്തെ ഗോപി (50) മരണപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.
2017 ഏപ്രില്‍ രണ്ടിനാണ് രഘുനാഥ് കൊല്ലപ്പെട്ടത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള കുഴിയെടുത്ത ജോലിക്ക് രഘുനാഥിനും ഗോപിക്കും കൂലി ലഭിച്ചിരുന്നു. ഇത് വീതം വെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രാവണീശ്വരം സ്‌കൂളിന് സമീപത്തെ കെട്ടിട വരാന്തയിലാണ് രഘുനാഥിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Top-Headlines, Crime, accused, accused died; Murder case closed by Court
< !- START disable copy paste -->