city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവർച കേസിൽ 18 വർഷത്തിന് ശേഷം പൊലീസ് പിടിയിലായ പ്രതിയെ കുടുക്കിയത് വിരലടയാളം

കാസർകോട്: (www.kasargodvartha.com 19.08.2021)കവർച കേസിൽ 18 വർഷത്തിന് ശേഷം പൊലീസ് പിടിയിലായ പ്രതിയെ കുടുക്കിയത് വിരലടയാളം. കള്ളാറിൽ വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും പണവും കവർന്നെന്ന കേസിൽ തമിഴ് നാട് തിരുച്ചിറപ്പള്ളി സ്വദേശിയും ഇരിട്ടി പേരാവൂരിൽ താമസക്കാരനുമായ ജോൺസൺ (48) കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്.

കവർച കേസിൽ 18 വർഷത്തിന് ശേഷം പൊലീസ് പിടിയിലായ പ്രതിയെ കുടുക്കിയത് വിരലടയാളം

2003 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളാർ പഞ്ചായത്ത് ഓഫിസിന് സമീപത്തെ റിട. അധ്യാപകൻ ജോർജ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രതി ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ വിരലടയാള പരിശോധനയിൽ കവർച നടന്ന വീട്ടിലെ വിരലടയാളം ജോൺസന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾക്കായി പൊലീസ് രഹസ്യമായി അന്വേഷണത്തിലായിരുന്നു. എന്നാൽ മാസങ്ങളോളം കേസ് അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല.

ഒടുവിൽ പഴയ കേസുകളിൽ അന്വേഷണം നടത്തണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ജോൺസൺ കുടുങ്ങിയത്. എസ് ഐ സലീമിന്റെ നേതൃത്വത്തിൽ പേരാവൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്ക് കാസർകോട്, കണ്ണൂർ ജില്ലകളിലായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ളതായി പൊലീസ് അറിയിച്ചു. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Keywords: News, Robbery, Kasaragod, Kerala, Crime, Police, Top-Headlines, Case, Arrest, Investigation, Accused arrested after 18 years in robbery case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia