സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പ്രചാരണം നടത്തിയ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു
Nov 14, 2019, 10:29 IST
കാസര്‍കോട്: (www.kasargodvartha.com 14.11.2019) സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പ്രചാരണം നടത്തിയ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്ക സ്വദേശി നൗഫലിനെയാണ് ഐ പി സി സെക്ഷന്‍ 153 എ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയെന്നാണ് കേസ്.
നൗഫലിന് പുറമെ മറ്റ് രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ ഒമ്പത് സ്റ്റേഷന്‍ പരിധികളില്‍ പോലീസ് ആക്ട് പ്രകാരം പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പിന്‍വലിച്ചത്. ശബരിമല വിധി വരാനിരിക്കെ ജില്ലയില്‍ വീണ്ടും കനത്ത സുരക്ഷയും പട്രോളിംഗും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Social-Media, arrest, Assault, Crime, Abusing message in Social media; One arrested < !- START disable copy paste -->