ഔഫ് മരിച്ചത് കഴുത്തിനേറ്റ ഒറ്റ വെട്ടിന്; ഗര്‍ഭിണിയായ ഭാര്യയ്ക്ക് ആശുപത്രിയില്‍ പോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ വന്നപ്പോള്‍ അക്രമിക്കപ്പെട്ടുവെന്ന് സിപിഎം
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2020) കല്ലൂരാവി മുണ്ടത്തോട് ഉണ്ടായ ലീഗ്-സിപിഎം സംഘര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്ദുള്‍ റഹ്മാന്‍ (30) കൊല്ലപ്പെട്ടത് കഴുത്തിനേറ്റ ഒറ്റ വെട്ടിനാണെന്ന് വ്യക്തമായി. കഴുത്തിന്റെ വലതുഭാഗത്തുണ്ടായ മാരകമായ വെട്ടാണ് മരണകാരണം എന്നാണ് കരുതുന്നത്.
ഗര്‍ഭിണിയായ ഭാര്യയ്ക്ക് ആശുപത്രിയില്‍ പോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ വന്നപ്പോള്‍ ലീഗ് സംഘം പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ഏരിയ സെക്രട്ടറി അഡ്വ. രാജ് മോഹന്‍ വെളിപ്പെടുത്തുന്നു. കാഞ്ഞങ്ങാട് പഴയ കടപ്പുറം വാര്‍ഡില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ വിജയിച്ചതിലെ പ്രതികാരമായാണ് ഔഫിന്റെ കൊലപാതകത്തിന് കാരണമെന്നും സിപിഎം ആരോപിക്കുന്നു. ഔഫിന്റെ കൂടെയുണ്ടായിരുന്ന യുവാവ് സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
Keywords: Kanhangad, News, Kerala, Kasaragod, Attack, Crime, Police, Vehicle, Hospital, CPM, Abdul Rahman Auf died of a single cut to the neck; The CPM claimed that the young man was attacked when he came to arrange vehicle for his pregnant wife to go to the hospital