city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Poverty | 'രണ്ടാമതും പെൺകുഞ്ഞ്, ഒപ്പം ദാരിദ്ര്യവും'; നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് അമ്മ; കാലികളെ മേയ്ക്കാൻ വന്ന ഇടയ സ്ത്രീകൾ മുലയൂട്ടി

Photo: Arranged

● കുഞ്ഞിനെ ഉപേക്ഷിച്ചത് തുമകുരു ജില്ലയിലെ സിറ താലൂക്കിൽ
● അമ്മയും കുഞ്ഞും സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ
● കുഞ്ഞിനെ കണ്ടെത്തിയത് കുറ്റിക്കാടുകൾ നിറഞ്ഞ വിജനമായ പ്രദേശത്ത് നിന്നാണ്.

മംഗ്ളുറു: (KasargodVartha) ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത പെൺകുഞ്ഞിനെ കണ്ടെത്തി. കാലികളെ മേയ്ക്കാൻ വന്ന സ്ത്രീകൾ മുലയൂട്ടി ചോരക്കുഞ്ഞിനെ ശിശു വികസന അധികൃതർക്ക് കൈമാറി. കുറ്റിക്കാടുകൾ നിറഞ്ഞ വിജനമായ പ്രദേശത്ത് നിന്നാണ് നാട്ടുകാർ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ചില ഇടയന്മാർ നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടിൽ പുതപ്പിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

തുമകുരു ജില്ലയിലെ സിറ താലൂക്കിലെ മതനഹള്ളിയിയിലാണ് സംഭവം. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുഞ്ഞിനെ തുമാകൂരു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പെല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദാരിദ്ര്യവും കുടുംബത്തിലെ പഴി ഭയന്നുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അമ്മ കമലമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു.

രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്നുള്ള കുടുംബകലഹമാണ് കമലമ്മയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. കാലികളെ മേയ്ക്കാൻ വന്ന ഇടയ സ്ത്രീകളാണ് കുഞ്ഞിന് മുലയൂട്ടിയത്. കമലമ്മയും കുഞ്ഞും സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

A newborn girl was abandoned by her mother in Tumakuru district due to poverty and family disputes. The baby was rescued and breastfed by shepherd women. The mother, Kamalamma, cited family conflicts after the birth of her second girl child as the reason for her action.

#NewbornAbandoned, #Poverty, #FamilyDispute, #Tumakuru, #ChildRescue, #Humanity

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub