Arrested | ചോര പൊടിഞ്ഞ് വീണ്ടും കോഴിയങ്കം; 5 പേര്‍ അറസ്റ്റില്‍; 8 അങ്കക്കോഴികളെ പിടികൂടി
Jan 30, 2023, 18:55 IST
കുമ്പള: (www.kasargodvartha.com) ചോര പൊടിയുന്ന കോഴിയങ്കം വീണ്ടും അരങ്ങേറി. പണം വെച്ച് നടക്കുന്ന കോഴി അങ്ക ചൂതാട്ട സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ച് പേരെ പിടികൂടി. കുമ്പള ഉജാര്‍ പൂക്കട്ടയില്‍ കോഴി അങ്കത്തിലേര്‍പ്പെട്ട കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രകാശ് (40), സുന്ദര (49), സദാശിവ ഷെട്ടി (45), ചന്ദ്ര (45), പ്രേംനാഥ് ഷെട്ടി (53) എന്നിവരെയാണ് എസ്‌ഐ എഎന്‍ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.
സ്ഥലത്ത് നിന്നും എട്ട് അങ്കക്കോഴികളെയും 5,700 രൂപയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 മണിയോടെയാണ് കോഴി അങ്കത്തിലേര്‍പ്പെട്ട സംഘം പൊലീസ് പിടിയിലായത്.
സ്ഥലത്ത് നിന്നും എട്ട് അങ്കക്കോഴികളെയും 5,700 രൂപയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 മണിയോടെയാണ് കോഴി അങ്കത്തിലേര്‍പ്പെട്ട സംഘം പൊലീസ് പിടിയിലായത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Kumbala, Crime, Arrested, 5 arrested in cockfighting case.
< !- START disable copy paste -->