city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Verdict | 16കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കാസർകോട് കോടതി

Representational Image Generated by Meta AI

● ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി ഷാമിൽ കെ മാത്യുവാണ് പ്രതി
● സംഭവം 2016 നവംബറിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ
● പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം

കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി ഷാമിൽ കെ മാത്യുവിനെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

2016 നവംബറിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 16 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പോക്സോ നിയമത്തിലെ 5(പി) റെഡ് വിത് 6 വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവുമാണ് വിധിച്ചത്.

വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ വിദ്യാനഗർ ഇൻസ്‌പെക്ടർ ബാബു പെരിങ്ങേത്താണ് ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ എ, കുട്ടികൃഷ്ണൻ എ എന്നിവരും അന്വേഷണം തുടർന്നു. അന്നത്തെ ഇൻസ്‌പെക്ടർ മനോജ്‌ വി വി ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂടർ എ കെ പ്രിയ ഹാജരായി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

A special court in Kasargod sentenced a man to 40 years of rigorous imprisonment and a fine of ₹2 lakh for assaulting a minor girl. The verdict was delivered by the Fast Track Special Court Judge Ramu Ramesh Chandrabhanu in a case registered in 2016.

#Kasargod #POCSO #ChildAbuse #Verdict #Justice #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia