വളര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് കുഞ്ഞിനെ വില്ക്കാന് മാതാവ് നഴ്സിനെ ഏല്‍പ്പിച്ചു; അഞ്ച് ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചപ്പോള്‍ പ്രതികള്‍ പിടിയിലായത് ചൈല്ഡ്ലൈന് ഒരുക്കിയ കെണിയില്‍
Sep 26, 2017, 22:32 IST
പന്തല്ലൂര്‍: (www.kasargodvartha.com 26.09.2017) നവജാത ശിശുവിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച സംഭവത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് അടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊളപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സായ എലിസബത്ത് (48), ഗൂഡല്ലൂര്‍ കോത്തര്‍ വയല്‍ സ്വദേശിനി രേശ്മാഭാനു (35), ചേരങ്കോട് സ്വദേശി കതിരേശന് (52), എരുമാട് സ്വദേശി രവിചന്ദ്രന്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
എസ്റ്റേറ്റ് തൊഴിലാളികളായ ചേരങ്കോട്ടെ സുരേഷ് കുമാര്‍, മഹേശ്വരി ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് വില്പന നടത്താന്‍ ശ്രമിച്ചത്. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായിരുന്നു ഇത്. പ്രസവിച്ച് ഏഴാം നാള് കുഞ്ഞിനെ വളര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് മാതാവ് പറഞ്ഞതോടെയാണ് നഴ്സ് വില്പന നടത്താന്‍ ശ്രമം തുടങ്ങിയത്. വളര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് മാതാവ് പറഞ്ഞപ്പോള്‍ നഴ്സാണ് കുഞ്ഞിനെ വില്പന നടത്തിയാല്‍ നല്ല പണം ലഭിക്കുമെന്ന് പറഞ്ഞത്. അതിനിടെ നഴ്സിന്റെയും സംഘത്തിന്റെ നീക്കങ്ങള്‍ ചൈല്‍ഡ് ലൈന്‍ അറിഞ്ഞു.
ശിശു സംരക്ഷണ വിഭാഗം ഇന്‍സ്പെക്ടര്‍ അക്ബര്‍ ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രേശ്മാഭാനുവുമായി ബന്ധപ്പെട്ട് കുട്ടിയെ അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങാനെന്ന വ്യാജേന എലിസബത്തിന്റെ ചേരമ്പാടിയിലുള്ള വീട്ടിലെത്തിച്ച് കച്ചവടം ഉറപ്പിച്ചു. തുടര്‍ന്ന് നാടകീയമായാണ് പ്രതികളെ പിടികൂടിയത്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Child, Sale, Accuse, Arrest, Crime, Kerala, News, Top-Headlines, Police, Child Line.