ലോറിക്ക് നേരെ കല്ലേറ് നടത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; ഇതിന് മുമ്പും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയിരുന്നതായി പ്രതികള്‍
Nov 25, 2017, 18:00 IST
ബന്തിയോട്:(www.kasargodvartha.com 25/11/2017) ബന്തിയോട് ദേശീയ പാതയില്‍ ലോറിക്ക് നേരെ കല്ലേറ് നടത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ബന്തിയോട് കോളനിയിലെ ധീരജ് (24), മധു (20), കൃഷ്ണന് (19) എന്നിവരെയാണ് കുമ്പള അഡീഷണല്‍ എസ് ഐ പി വി ശിവദാസന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
തേപ്പ് പണിക്കാരായ ഇവര്‍ ഇതിന് മുമ്പും ലോറിക്ക് നേരെ കല്ലേറ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് ഡ്രൈവര്‍ മണികണ്ഠന്റെ അവസരോചിതമായ ഇടപെടലാണ് പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ സഹായകരമായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ബന്തിയോട് റോഡരികില്‍ കണ്ട രണ്ടുപേരെ പോലീസ് ഡ്രൈവര്‍ മണികണ്ഠന് ചോദ്യം ചെയ്തിരുന്നു. തേപ്പുപണിക്കാരാണെന്നും വീട്ടിലേക്ക് പോവുകയാണെന്നുമാണ് ഇരുവരും പറഞ്ഞത്. രണ്ട് പേരുടെയും ഫോട്ടോ മണികണ്ഠന് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
പുലര്‍ച്ചെ നാലു മണിയോടെയാണ് ബന്തിയോട്ട് വെച്ച് കല്ലേറുണ്ടായത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. കല്ലേറ് നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞതോടെ പോലീസ് ഡ്രൈവര്‍ താന്‍ നേരത്തെ ഫോണില്‍ പകര്‍ത്തിയവരുടെ ചിത്രങ്ങള്‍ കാണിച്ചുകൊടുത്തു. ഇവര്‍ തന്നെയാണ് കല്ലേറ് നടത്തിയതെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞതോടെ പോലീസ് ഇവരെ തേടിയിറങ്ങി. ഇതിനിടെ കല്ലേറ് നടത്തിമടങ്ങുന്നതിനിടെ പ്രതികള്‍ ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തു. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘത്തിലെ ഏതാനും പേര് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bandiyod, Kasaragod, Arrest, Police, Youth, Driver, Bike,