Court Verdict | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും
Dec 17, 2022, 20:26 IST
ചന്തേര പൊലീസ് സറ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പിവി പ്രദീപനെ (48) യാണ് കോടതി ശിക്ഷിച്ചത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 376 എ ബി പ്രകാരവും പോക്‌സോ ആക്റ്റിലെ 6(1) റെഡ് വിത് 5(m) പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
2021 ജനുവരി മാസത്തിലെ ഒരു ദിവസം എട്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി കളിക്കാന്‍ പോയപ്പോള്‍, കളിക്കുന്നതിനിടെ മാവില്‍ നിന്നും ഇറങ്ങാന്‍ ആവാതെ സഹായത്തിനായി പ്രതിയെ വിളിച്ചപ്പോള്‍ ക്രൂരമായ ലൈംഗീക ആക്രമണത്തിന് വിധേയമാക്കിയെന്നാണ് കേസ്.
ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. കേസ് രജിസ്റ്റര്‍ ചെയ്തത് അന്നത്തെ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന മെല്‍ബിന്‍ ജോസും കേസ് അന്വേഷണം നടത്തി അന്വേഷണം പൂര്‍ത്തീകരിച്ചത് ഇപ്പോഴത്തെ ചന്തേര ഇന്‍സ്പെക്ടര്‍ പി നാരായണനും, കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എംടി ജേക്കബും ആയിരുന്നു.
ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ പി ബിന്ദു പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രതിക്ക് വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനായ ബിഎ ആളൂര്‍ ആയിരുന്നു.
Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Crime, Molestation, Court-Order, Verdict, 20 years rigorous imprisonment and fine for accused in assault case. < !- START disable copy paste -->