മക്കള്‍ക്കും മരുമകനുമൊപ്പം കടയില്‍ നിന്നും ജ്യൂസ് കുടിച്ച് മടങ്ങിയയാളെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 2 പേര്‍ പോലീസ് പിടിയില്‍
Dec 6, 2018, 10:22 IST
വിദ്യാനഗര്‍: (www.kasargodvartha.com 06.12.2018) മക്കള്‍ക്കും മരുമകനുമൊപ്പം കടയില്‍ നിന്നും ജ്യൂസ് കുടിച്ച് മടങ്ങിയയാളെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് പിടികൂടി. എടനീര്‍ പാടി കോരാത്ത് മൂലയില്‍ സുനില്‍കുമാര്‍ (35), ചെര്‍ക്കള അളക്കെ സ്വദേശി പ്രശാന്ത് (36) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഉച്ചയോടെ ചൂരിമൂലയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബദിയടുക്ക ബാറടുക്കയിലെ നാരായണനാണ് പരാതിക്കാരന്‍. രണ്ടു പെണ്‍മക്കളും മരുമകനുമായി കൂള്‍ബാറില്‍ ഇരിക്കവെ ഒരു സംഘം നോക്കിപ്പേടിപ്പിച്ചതായും പിന്നീട് മക്കളെയും മരുമകനെയും ബസ് കയറ്റിവിട്ട് സ്‌കൂട്ടറില്‍ മടങ്ങവെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് നാരായണന്റെ പരാതി. സംഘം സഞ്ചരിച്ച കാര്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
താന്‍ ബ്രോക്കറല്ലേയെന്നും കൂടെയുണ്ടായിരുന്നവര്‍ ആരാണെന്നും ബേക്കറിയില്‍ നിന്നു വാങ്ങിയ സാധനങ്ങള്‍ മുറിയില്‍ കൊണ്ടു പോകാനല്ലേയെന്നുമായി ചോദിച്ചാണ് മണിക്കൂറോളം തന്നെ തടഞ്ഞു വെച്ചതെന്നാണ് നാരായണന്‍ പറയുന്നത്. മക്കളെയും മരുമകനെയും തിരിച്ചു വരുത്തിയ ശേഷമാണ് മോചിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Threatening, complaint, case, Investigation, Vidya Nagar, Badiyadukka, 2 held for threatening man
< !- START disable copy paste -->