Police Booked | യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി; 2 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Jan 12, 2023, 17:51 IST
കാസര്‍കോട്: (www.kasargodvartha.com) യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. പുളിക്കൂര്‍ പള്ളത്തെ ആസിഫിനാണ് പരുക്കേറ്റത്. ആസിഫിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സത്താര്‍ ചാര്‍ളി, ഉസ്മാന്‍ ചാര്‍ളി എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലിസ് ഐപിസി 308 പ്രകാരം വധശ്രമത്തിന് കേസെടുത്തു.
ഇക്കഴിഞ്ഞ ജനുവരി 10ന് വൈകീട്ട് ഏഴ് മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഉളിയത്തടുക്കയില്‍ വെച്ച് ആസിഫിനെ സത്താറും ഉസ്മാനും തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയും ആയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആസിഫ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കേസിലെ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Police, Case, Complaint, 2 booked in assault case.
< !- START disable copy paste -->