Fraud | ഉപഭോക്താക്കളെ കബളിപ്പിച്ച് 11 കോടി രൂപ തട്ടിയെന്ന് പരാതി; ബാങ്ക് മാനേജർക്കെതിരെ കേസെടുത്ത് പൊലീസ്
● ബാങ്ക് ഓഫ് മഹാരാഷ്ട്ര റായ്ച്ചൂർ ശാഖാ മാനേജർക്കെതിരെയാണ് കേസ്.
● വ്യാജരേഖകൾ ഉപയോഗിച്ച് പണം തട്ടിയെന്ന് കണ്ടെത്തൽ.
● റീജിയണൽ മാനേജർ സുചേത് നൽകിയ പരാതിയിലാണ് കേസ്.
● കേസെടുത്തതിന് പിന്നാലെ മാനേജർ ഒളിവിൽ പോയി.
മംഗ്ളുറു: (KasargodVartha) വ്യാജരേഖകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച് 11 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര റായ്ച്ചൂർ ശാഖാ മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. കെ നരേന്ദ്ര റെഡ്ഡിക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. റീജിയണൽ മാനേജർ സുചേത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
ബാങ്ക് ഓഡിറ്റിൽ റെഡ്ഡി ഉപഭോക്താക്കളിൽ നിന്ന് 10.97 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ അക്കൗണ്ടുകളിൽ നിന്ന് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്തതായും സ്വർണ വായ്പയുടെ മറവിൽ 29 വ്യാജ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റിയതായും കണ്ടെത്തിയതായി പരാതിയിൽ പറയുന്നു.
കൂടാതെ, വ്യാജ വായ്പ അക്കൗണ്ടുകളിൽ നിന്ന് 88 ലക്ഷം രൂപ മുൻ സഹപ്രവർത്തകന്റെയും എട്ട് ബന്ധുക്കളുടെയും അക്കൗണ്ടിലേക്കും മാറ്റിയെന്നും പരാതിയിൽ പറയുന്നുണ്ട്. കേസെടുത്തതിന് പിന്നാലെ മാനേജർ നരേന്ദ്ര റെഡ്ഡി ഒളിവിൽ പോയിരിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.
Police registered a case against the Bank of Maharashtra Raichur branch manager for defrauding customers of 11 crore rupees. The case was registered based on a complaint filed by the regional manager.
#BankFraud, #FinancialCrime, #PoliceCase, #IndiaCrime, #MoneyLaundering, #CyberCrime