10 വയസുകാരിയെ കാറില്‍ മംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും, 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Sep 4, 2019, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2019) 10 വയസുകാരിയെ കാറില്‍ മംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ജൂണ്‍ ഒന്നിനും ജൂലൈ ഒന്നിനും ഇടയിലുള്ള ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോവുകയും കാറില്‍ വെച്ചും മംഗളൂരുവിലെ ലോഡ്ജില്‍ വെച്ചും പീഡനത്തിനിരയാക്കിയെന്നുമാണ് പരാതി.
മാതാവ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Threatening, Police, case, Investigation, Molestation, 10 year old molested by 2; Police investigation started
< !- START disable copy paste -->