സ്വത്ത് പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ചക്ക് പോയ യുവാക്കളെ മുറിയില്‍ പൂട്ടിയിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; ഒരാളുടെ നില ഗുരുതരം
Feb 19, 2017, 11:31 IST
ബദിയടുക്ക: (www.kasargodvartha.com 19/02/2017) സ്വത്ത് പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ചക്ക് പോയ യുവാക്കളെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും കഠാര കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. പെര്‍ള കണ്ടിഗെയിലെ അബൂബക്കറിന്റെ മകന്‍ ഇബ്രാഹിം ഖലീല്‍ (25) ആണ് അത്യാസന്ന നിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഖലീലിനൊപ്പമുണ്ടായിരുന്ന അബ്ദുല്‍ ലത്വീഫ് എന്ന യുവാവിനും കുത്തേറ്റു. ലത്വീഫിന്റെ കൈക്കാണ് പരിക്ക്. ഖലീലും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുത്തേറ്റവരും അക്രമം നടത്തിയവരുമെല്ലാം ബന്ധുക്കളാണ്. കണ്ടിഗെയിലെ ഹസൈനാര്‍ ഹാജിയുടെ വീട്ടിലാണ് ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം സംബന്ധിച്ച ചര്‍ച്ച നടന്നത്.
ഇബ്രാഹിം ഖലീലിനെയും അബ്ദുല്‍ ലത്വീഫിനെയും ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. ചര്‍ച്ച നടന്നുകൊണ്ടിരിക്കെ ബന്ധുക്കളില്‍ ചിലര്‍ പ്രകോപിതരാവുകയും വീട്ടുമുറ്റത്തെ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് ഖലീലിനെയും ലത്വീഫിനെയും മുറിയിലിട്ട് പൂട്ടുകയും ഇരുവരെയും കഠാര കൊണ്ട് കുത്തുകയുമാണുണ്ടായത്. ഖലീലിന്റെ നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. ലത്വീഫ് ഒഴിഞ്ഞുമാറിയതിനാല്‍ കൈക്ക് കുത്തേല്‍ക്കുകയായിരുന്നു.
കുത്തേറ്റ യുവാക്കളെ ആശുപത്രിയില്‍ കൊണ്ടുപോകാനനുവദിക്കാതെ ഹസൈനാര്‍ ഹാജിയുടെ വീട്ടില്‍ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് നാട്ടുകാരെത്തിയതോടെയാണ് ഖലീലിനെയും ലത്വീഫിനെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീടിന്റെ ഗേറ്റ് തുറന്നുകൊടുത്തത്. രണ്ടുപേരെയും ചെങ്കള ഇകെ നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഖലീല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം തുടങ്ങി.