മോഷ്ടിച്ച ബൈക്കില്‍ ചുറ്റിക്കറങ്ങുകയായിരുന്ന കുട്ടി മോഷ്ടാക്കള്‍ പിടിയില്‍
Sep 11, 2017, 23:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.09.2017) മോഷ്ടിച്ച ബൈക്കില്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ചശേഷം നാടു വിടുകയായിരുന്ന രണ്ട് കുട്ടികളെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ 15ഉം 14ഉം വയസുളള രണ്ട് കുട്ടികളെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ കെ വിജയനും സംഘവും അറസ്റ്റ് ചെയ്തത്.
കൊവ്വല്‍പള്ളിയിലെ കെ ഉബൈദിന്റെ കെ എ 19 ക്യു 5062 ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. ബൈക്ക് റയില്‍വെ സ്റ്റേഷനില്‍ വച്ച ശേഷം മംഗളൂരുവിലേക്ക് പോയതായിരുന്നു. കാസര്‍കോട്ടെയും ചട്ടഞ്ചാലിലെയും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ ട്രെയിനില്‍ കാഞ്ഞങ്ങാട്ട് ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഇതില്‍ മെക്കാനിക്കായ ഒരു കുട്ടിയാണ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തത്.
ബന്ധുവീടുകള്‍ സന്ദര്‍ശിച്ചശേഷം നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് ഇവര്പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതി ജുവൈനല്ഹോമിലേക്ക് അയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Bike, Robbery, Accuse, Arrest, Children, Police, Crime, Kasaragod.