മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട യുവതിയെ ഗോവയില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Sep 11, 2017, 23:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.09.2017) മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട യുവതിയെ ഗോവയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ മൂന്നാംമൈല്‍ സ്വദേശിയും കാഞ്ഞങ്ങാട്ട് നഗരത്തിലെ വ്യാപാരിയുമായ ഹാരിസ്(28)നെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
തീരദേശ മേഖലയിലെ 18 കാരിയെയാണ് ഹാരിസ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലോഡ്ജ് മുറിയില്‍വെച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇവരെ ഗോവയില്‍ നിന്നും കണ്ടെത്തിയത്.
വിവാഹ വാഗ്ദാനം നല്‍കിയാണ് ഹാരിസ് പെണ്‍കുട്ടിയെ ഗോവയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ പോലീസ് പിടികൂടിയപ്പോള്‍ ഹാരിസ് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Molestation, Youth, Arrest, Police, Crime, Kasaragod, Kanhangad, Goa, Harris.