ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; നടത്തിപ്പുകാരന്‍ അറസ്റ്റില്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു
Jul 20, 2018, 20:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2018) കാഞ്ഞങ്ങാട് സൗത്തിലെ വീട് കേന്ദ്രീകരിച്ച് നടക്കുന്ന ചൂതാട്ട കേന്ദ്രത്തില്‍ ഹൊസ്ദുര്‍ഗ് എസ്‌ഐ കെ വി സന്തോഷും സംഘവും നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു. കേന്ദ്രത്തില്‍ നിന്നും ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടത്തിനുപയോഗിച്ച ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവയും ചൂതാട്ടത്തിനായി കുറിച്ച നമ്പറുകളും പിടിച്ചെടുത്തു.
കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് കാലിച്ചാംകാവിന് സമീപത്തെ കെ രാജീവന്റെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിലാണ് പോലീസ് വ്യാഴാഴ്ച രാത്രി റെയ്ഡ് നടത്തിയത്. ചൂതാട്ട കേന്ദ്രത്തിലെ നടത്തിപ്പുകാരന്‍ പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ശശിയുടെ മകന്‍ എം വിഷ്ണു(22)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട്ടെ പ്രധാന ലോട്ടറി ഏജന്‍സി ഉടമയായ കണിച്ചിറയിലെ വിനയന്റെ ഉടമസ്ഥതയിലുള്ളതാണ് ചൂതാട്ട കേന്ദ്രമെന്ന് അറസ്റ്റിലായ വിഷ്ണു പോലീസിന് മൊഴി നല്‍കി. ഇയാളെ ഒന്നാംപ്രതിയാക്കിയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. സമാനമായ രീതിയിലാണ് മാസങ്ങള്‍ക്ക് മുമ്പ് ഹൊസ്ദുര്‍ഗ് കാരാട്ടുവയലില്‍ നിന്നും മറ്റൊരു വന്‍ ചൂതാട്ട കേന്ദ്രത്തെയും ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശി സെന്തിലിനെയാണ് അന്ന് പിടികൂടിയത്. ഇയാളില്‍ നിന്നും ചൂതാട്ടത്തിനുപയോഗിച്ച രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, arrest, Police, Crime, Gambling, Gambling; One arrested
< !- START disable copy paste -->