ക്വാര്‍ട്ടേഴ്സില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചുകടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
Jul 25, 2019, 11:36 IST
ചന്തേര: (www.kasargodvartha.com 25.07.2019) ക്വാര്‍ട്ടേഴ്സില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചുകടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം കൊരങ്ങാട് സ്വദേശി ബി ഫാസിലിനെ (21) യാണ് പോലീസ് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് കവര്‍ച്ച നടന്നത്. ഗണേഷ്മുക്കില് മര്വാന് ക്വാര്‍ട്ടേഴ്സിന് സമീപം നിര്‍ത്തിയിട്ടിരുന്ന ചെറുവത്തൂര്‍ കുട്ടമത്തെ പയ്യാടക്കത്ത് ജയന്റെ സ്കൂട്ടറാണ് ഫാസില്‍ മോഷ്ടിച്ചുകൊണ്ടുപോയത്.
ജയന്റെ പരാതിയില്‍ ചന്തേര എസ് ഐ വിപിന്‍ചന്ദ്രനും സംഘവും അന്വേഷണം നടത്തിവരുന്നതിനിടെ പെരിങ്ങോത്ത് വെച്ച് സ്കൂട്ടര്‍ കണ്ടെത്തി. യുവാവിനെ ബുധനാഴ്ച രാവിലെ പടന്ന ഗണേഷ്മുക്കിലെത്തിച്ച് തെളിവെടുത്ത ശേഷം ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഫാസിലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chandera, Robbery, Crime, Scooter robber arrested
< !- START disable copy paste -->