city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും 90 ക്വിന്റല്‍ ഗോതമ്പ് പൊടിയും 1,000 പാക്കറ്റ് മുളക് പൊടിയും അപ്രത്യക്ഷമായി; ഓഡിറ്റ് വിഭാഗം അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 29.03.2017) കാസര്‍കോട് താലൂക്കിലെ 20 മാവേലി സ്‌റ്റോറുകള്‍ വഴി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ് ഒന്നിന് രണ്ട് കിലോ വെച്ച് വിതരണം ചെയ്യേണ്ട 90 ക്വിന്റല്‍ ഗോതമ്പ് പൊടിയും 1,000 പാക്കറ്റ് മുളക് പൊടിയും അപ്രത്യക്ഷമായ സംഭവത്തില്‍ ഓഡിറ്റ് വിഭാഗം അന്വേഷണം തുടങ്ങി.

കാസര്‍കോട് ഐ സി ഭണ്ഡാരി റോഡിലെ ഗോഡൗണില്‍ നിന്നാണ് ഇത്രയും വലിയ തീവെട്ടിക്കൊള്ള നടത്തിയത്. 2016 ഡിസംബറില്‍ താലൂക്ക് ഡിപ്പോ മാനേജറായി ചുമതലയേറ്റ കെ ജനാര്‍ദ്ദനന്‍ നടത്തിയ പ്രാഥമിക പരിശോധനായിലാണ് ഗോതമ്പിന്റെയും മുളകിന്റെയും കുറവ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട് സപ്ലൈകോ ജൂനിയര്‍ മാനേജര്‍ അനിലിന്റെ നേതൃത്വത്തില്‍ ഓഡിറ്റ് വിഭാഗം പരിശോധന ആരംഭിച്ചിരിക്കുന്നത്.

കാസര്‍കോട് സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും 90 ക്വിന്റല്‍ ഗോതമ്പ് പൊടിയും 1,000 പാക്കറ്റ് മുളക് പൊടിയും അപ്രത്യക്ഷമായി; ഓഡിറ്റ് വിഭാഗം അന്വേഷണം തുടങ്ങി

കിലോയ്ക്ക് 15 രൂപയ്ക്കാണ് ഗോതമ്പ് പൊടി കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ടത്. പൊതുമാര്‍ക്കറ്റില്‍ 40 മുതല്‍ 52 രൂപവരെയാണ് ഗോതമ്പ് പൊടിയുടെ വില. സിവില്‍ സപ്ലൈസിന്റെ ശബരി എന്ന പേരില്‍ ഇറങ്ങിയ ഗുണമേന്മയുള്ള ഗോതമ്പ് പൊടിയാണിത്. മാവേലി സ്‌റ്റോറുകളില്‍ ഗോതമ്പ് പൊടി കിട്ടാതെ വന്നപ്പോള്‍ ചിലര്‍ അന്വേഷിച്ചുചെന്നിരുന്നു. തീര്‍ന്നുപോയെന്ന മറുപടിയാണ് പലര്‍ക്കും ലഭിച്ചത്. ഇതിനിടയിലാണ് ഗോഡൗണില്‍ തിരിമറി നടന്ന വിവരം പുറത്തുവന്നത്.

കേന്ദ്ര സര്‍ക്കാറാണ് ഗോതമ്പ് സൗജന്യമായി കേരളത്തിന് അനുവദിക്കുന്നത്. ഇത് പൊടിച്ച് പാക്കറ്റിലാക്കി വിതരണം ചെയ്യുന്നത് കേരള സര്‍ക്കാറാണ്. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഗോതമ്പ് പൊടി സാധാരണക്കാരില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിലാണ് ചിലര്‍ സാധാരണക്കാരുടെ പാത്രത്തില്‍ കയ്യിട്ടുവാരിയത്. കഴിഞ്ഞ ഡിസംബറില്‍ ഡിപ്പോ മാനേജറായിരുന്ന മുരളിയെന്നയാള്‍ വയനാട്ടിലേക്ക് സ്ഥലംമാറി പോയ ശേഷമാണ് ഇപ്പോഴത്തെ മാനേജര്‍ ചുമതലയേറ്റത്. ഇതിന് ശേഷം നടത്തിയ പരിശോധനായിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജി എച്ച് എം പരാതിയും നല്‍കിയിട്ടുണ്ട്. മുളകിന്റെ സ്റ്റോക്ക് എടുപ്പില്‍ ഡബിള്‍ എന്‍ട്രി വന്നിട്ടുണ്ടെന്നും 1,000 പായ്ക്കറ്റില്‍ താഴെ മാത്രമേ മുളക് പൊടി അപ്രത്യക്ഷമായിട്ടുള്ളൂവെന്നും ഓഡിറ്റ് വിഭാഗം സൂചിപ്പിച്ചു. വെള്ളിയാഴ്ചയോടെ മാത്രമേ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. കാര്യക്ഷമമായ ജീവനക്കാരില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഓഫീസില്‍ 11 ജീവനക്കാരും പുറത്ത് കരാര്‍ ജീവനക്കാരടക്കം 40 ഓളം പേരുമാണ് ജോലി ചെയ്യുന്നത്.

ഡിപ്പോയില്‍ നിന്നും മാവേലി സ്റ്റോറുകളിലേക്ക് സാധനം എത്തിക്കുന്നതിന് ഒരു വാഹനം മാത്രമാണ് ഉള്ളത്. പലപ്പോഴും പുറത്തുനിന്നും വാടകയ്ക്ക് വാഹനങ്ങളെ വിളിക്കേണ്ടി വരുന്നുണ്ട്. ചുരുങ്ങിയ വാടകയ്ക്ക് ഡ്രൈവര്‍മാര്‍ ഓട്ടം പോകാന്‍ തയ്യാറാകാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywods: Kasaragod, Kerala, news, Sale, Ration Sales, Business, Illegal, Wheat, Maveli Store, Wheat sold illegally from civil supplies godown

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia