വോഡഫോണ്‍ റെഡ് ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം വരെയുള്ള നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്
Jun 27, 2017, 20:04 IST
കൊച്ചി: (www.kasargodvartha.com 27.06.2017) രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ് ടെലിവിഷന്‍ ശൃംഖലയായ നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് വോഡഫോണ്‍ റെഡ് ഉപഭോക്താക്കള്‍ക്കു മാത്രമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് ലഭ്യമാക്കും. തെരഞ്ഞെടുത്ത റെഡ് പ്ലാനുകളില്‍ ഒരു വര്‍ഷം വരെയുള്ള നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനായിരിക്കും ലഭ്യമാക്കുക.
പ്രശംസ പിടിച്ചു പറ്റിയ നിരവധി നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ ടി വി ഷോകള്‍, ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ കോമഡികള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലഭിക്കുക. നാര്‍കോസ്, ഹൗസ് ഓഫ് കാര്‍ഡ്സ്, ദ് ക്രൗണ്‍് തുടങ്ങിയ ടി വി ഷോകള്‍, വിര് ദാസ്, എബ്രോഡ് അണ്ടര്‍ സ്റ്റാന്‍ഡിങ്, വരാനിരിക്കുന്ന അദിതി മിറ്റലിന്റെ തിങ്സ് ദെയ് വുഡിന്റ് ലെറ്റ് മി സേ തുടങ്ങിയവ ഇതില്‍ ഉള്‍പെടുന്നു.
തെരഞ്ഞെടുത്ത വോഡഫോണ്‍ റെഡ് പ്ലാനുകളുടെ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം വരെയുള്ള നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനാണ് ഈ സഹകരണത്തിലൂടെ ലഭിക്കുക. വോഡഫോണ്‍ റെഡ് പദ്ധതികള്‍ തെരഞ്ഞെടുക്കുന്ന പുതിയ വോഡഫോണ്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും നിലവിലുള്ള വോഡഫോണ്‍ റെഡ് ഉപഭോക്താക്കള്‍ക്കും 1000 രൂപ, 1500 രൂപ, 6000 രൂപ എന്നിങ്ങനെയുള്ള നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനായിരിക്കും അവരുടെ വോഡഫോണ്‍ റെഡ് പദ്ധതിക്ക് അനുസൃതമായി ലഭിക്കുക.
ഇതിനു പുറമേ, വോഡഫോണ്‍ ഇന്ത്യ നെറ്റ്ഫ്ലിക്സുമായി കാരിയര്‍ ബില്ലിങ് സഹകരണവും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് കാരിയര്‍ ബില്ലിങ് ആനുകൂല്യങ്ങളും ഒരേ ബില്ലില്‍ തന്നെ മാസാമാസമുള്ള പണമടക്കലും വഴി തുടര്‍ച്ചയായ ആസ്വാദനം സാധ്യമാകും.
തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റാ ഉപയോഗം വിലയിരുത്തുകയും പോസ്റ്റ് പെയ്ഡ് റെഡ് ഉപഭോക്താക്കള്‍ വീഡിയോ സ്്രടീമിങിനായി ഗണ്യമായ സമയം ചെലവഴിക്കുന്നതായി കണ്ടെത്തുകയുണ്ടായെന്ന് വോഡഫോണ്‍ ഇന്ത്യയുടെ കമേഴ്സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി. വീഡിയോ ഓണ്‍ ഡിമാന്റ് സേവനങ്ങളുടെ വരിക്കാരാകുന്ന കാര്യത്തിലും തങ്ങളുടെ ഉപഭോക്താക്കള്‍ മുന്നിലാണ്. ഉയര്‍ന്ന തോതില്‍ വീഡിയോ ഉപയോഗിക്കുന്നതാണ് നെറ്റ്ഫ്ലിക്സ് പോലുള്ള മാര്കി ഡിജിറ്റല്‍ മീഡിയാ സേവന ദാതാക്കളുമായി തന്ത്രപരമായ സഹകരണമുണ്ടാക്കുന്നതിലേക്കു തങ്ങളെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വോഡഫോണ്‍ സൂപ്പര്‍നെറ്റിന്റെ ശക്തമായ 4ജി ശൃംഖലയുടെ പിന്തുണയോടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഉള്ളടക്കം ലഭ്യമാക്കുന്ന രീതിയില്‍ നെറ്റ്ഫ്ലിക്സുമായി സഹകരണമുണ്ടാക്കുന്നതില്‍ ആഹ്ലാദമുണ്ടെന്നും സന്ദീപ് കടാരിയ പറഞ്ഞു.
പരമ്പരാഗതമായി ടെലിവിഷന്‍ നിലനിര്‍ത്തിക്കൊണ്ടു വരുന്ന മേല്‍ക്കയ്യിനെ നെറ്റ്ഫ്ലിക്സ് പോലുള്ള ഡിജിറ്റല്‍ മീഡിയാ സേവന ദാതാക്കള്‍ വെല്ലുവിളിക്കുന്ന ഹൈപ്പര്‍ കണക്ടഡ് യുഗത്തിലാണു നാമിന്നു ജീവിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ശൃംഖലകള്‍, കവറേജ്, ആധുനീക സാങ്കേതികവിദ്യകള്‍ (3ജി/4ജി/എല്‍ ടി ഇ) എന്നിവയോടെ ഡാറ്റാ ഉപയോഗം വിപണിയില്‍ വര്‍ധിച്ചു വരികയാണ്. മാധ്യമങ്ങളുടെ വിതരണത്തേയും ഉപഭോഗത്തേയും സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകമായി ഇന്റര്‍നെറ്റ് മാറിയിരിക്കുകയാണ്. വീഡിയോ പോലുള്ള വിനോദോപാദികളുടെ കാര്യത്തില്‍ ഇതു കൂടുതല്‍ പ്രസക്തവുമാണ്.
ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട നെറ്റ്ഫ്ലിക്സ് സിനിമകളും ടിവി ഷോകളും എവിടെയിരുന്നും ഏതു സമയത്തും വീക്ഷിക്കാനും തങ്ങളുടെ വോഡഫോണ്‍ അക്കൗണ്ടുകളിലൂടെ അതിനു തുടര്‍ച്ചയായ പണമടക്കലുകള്‍ നടത്താനും വോഡഫോണുമായുണ്ടാക്കിയ സഹകരണം വഴിയൊരുക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഏഷ്യയുടെ ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ടോണി സെമെചോവ്സ്ക്കി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഏറ്റവും മികച്ച ഹാസ്യ താരങ്ങളിലൊരാളായ അദിതി മിത്തലില്‍ നിന്നുള്ള തിങ്സ് ദെയ് വുഡിന്റ് ലെറ്റ് മി സേ, മാര്‍വെലിന്റെ ഡിഫന്റേഴ്സ് എന്നിവ ഉടന്‍ തന്നെ നെറ്റ്ഫ്ലിക്സില്‍ മാത്രമായി അവതരിപ്പിക്കപ്പെടും. വോഡഫോണ്‍ റെഡ് 1299, 1699 എന്നിവയില്‍ രണ്ടു മാസത്തേക്ക് ആയിരം രൂപ മൂല്യമുള്ള നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് ലഭിക്കും. റെഡ് 1999 വരിക്കാര്‍ക്ക് മൂന്നു മാസത്തേക്ക് 1500 രൂപ മൂല്യമുള്ള നെറ്റ്ഫ്ലിക്സ് സബ്സ്്ര്രകിപ്ഷനായിരിക്കും ലഭിക്കുക. റെഡ് 2999 വരിക്കാര്‍ക്ക് 6000 രൂപ മൂല്യമുള്ള 12 മാസത്തെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Business, Mobile Phone, Top-Headlines, News, Vodafone Red brings you Netflix for your on-the-go entertainment needs; gifts up to 1 year subscription.