ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്കായി ഷുഗര്‍ സി ആര്‍ എമ്മുമായി ചേര്‍ന്ന് വോഡഫോണിന്റെ കസ്റ്റമര്‍ മാനേജ്‌മെന്റ് ആപ്പ്
Aug 29, 2017, 19:06 IST
കൊച്ചി: (www.kasargodvartha.com 29.08.2017) ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വേണ്ടി വോഡഫോണ്‍ ബിസിനസ് സര്‍വീസസ് കസ്റ്റര്‍ മാനേജ്‌മെന്റ് ആപ്പായ വോഡഫോണ്‍ സി ആര്‍ എം പുറത്തിറക്കി. ഷുഗര്‍ സി ആര്‍ എമ്മുമായി ചേര്‍ന്നാണ് പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നതിന് സംരംഭകരെ സഹായിക്കുന്ന ആപ്പാണിത്.
തീര്‍ത്തും ആധുനികവും സൗകര്യപ്രദവുമായ ആപ്പാണ് വോഡഫോണ്‍ സി ആര്‍ എം. കടുത്ത മത്സരം നില നില്‍ക്കുന്ന വിപണിയില്‍ ഉപഭോക്തൃബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ദൃഢമാക്കുന്നതിനും സംരംഭകരെ സഹായിക്കുന്നതാണ് ഷുഗര്‍ സി ആര്‍ എമ്മുമായി ചേര്‍ന്ന് നിര്‍മിച്ച പുതിയ ആപ്പ്. ഏത് സ്ഥലത്തുള്ള ഉപഭോക്താക്കളെയും ഏത് സമയത്തും കണ്ടെത്തുന്നതിന് സംരംഭങ്ങളുടെ സെയില്‍സ് വിഭാഗത്തിന് സാധിക്കത്തക വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കളുമായി നടത്തുന്ന എല്ലാ ഇടപാടുകളും റെക്കോര്‍ഡ് ചെയ്യാനും ഇത് വഴി സാധിക്കും. ലീഡുകള്‍ കണ്ടെത്തുന്നതിനും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനും, മാര്‍ക്കറ്റിംഗ് ക്യാംപെയ്‌നുകള്‍ നടത്തുന്നതിനും മെയിലുകളും അപ്പോയിന്റ്‌മെന്റുകളും കൈകാര്യം ചെയ്യുന്നതിനും എല്ലാം വോഡഫോണ്‍ സി ആര്‍ എം സഹായിക്കും. ക്വോട്ടുകള്‍ തയ്യാറാക്കുന്നതിനും സെയില്‍സ് പെര്‍ഫോര്‍മന്‍സ് വിലയിരുത്തുന്നതിനും ഉപഭോക്താക്കളെ പിന്തുണക്കുന്നതിനുമെല്ലാം ഇത് സഹായിക്കും.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചെറിയ ഓഫീസുകള്‍ തുടങ്ങിയവക്ക് എല്ലാം വോഡഫോണ്‍ സി ആര്‍ എം സഹായകമാകും. കടുത്ത മത്സരം നില നില്‍ക്കുന്ന ഇന്നത്തെ വിപണിയില്‍ ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനും അവരുമായുള്ള ഇടപാടുകള്‍ അനായാസകരമാക്കുന്നതിനും ഷുഗര്‍ സി ആര്‍ എമ്മുമായി ചേര്‍ന്ന് തയ്യാറാക്കിയ വോഡഫോണ്‍ സി ആര്‍ എം ഗുണം ചെയ്യുമെന്ന് വോഡഫോണ്‍ ബിസിനസ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ ഫിലിപ്പ് പറഞ്ഞു.
പുതിയ ഡിജിറ്റല്‍ ലോകത്ത് വോഡഫോണുമായി ചേര്‍ന്നുള്ള പുതിയ ആപ്പ് തയ്യാറാക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്- ഷുഗര്‍ സി ആര്‍ എം ബിസിനസ് ഡെവലപ്പ്‌മെന്റ് വൈസ് പ്രസിഡന്റ് ലോറന്‍സ് ലിയോങ്ങ് പറഞ്ഞു. വോഡാഫോണ്‍ സി ആര്‍ എം വോഡഫോണിന്റെ ഓണ്‍ലൈന്‍ ഓട്ടോമേറ്റഡ് ക്ലൗഡ് ആപ്പുകളുള്ള വോഡഫോണ്‍ ക്ലൗഡ് സ്റ്റോറില്‍ (www.cloud.vodafone.in), നിന്നും ലഭിക്കും. സൗകര്യപ്രദമായും എളുപ്പത്തിലും ഓണ്‍ലൈനടക്കമുള്ള പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വോഡഫോണ്‍ സി ആര്‍ എം വാങ്ങാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Business, Top-Headlines, News, Vodafone, Vodafone launches cloud based Customer Management apps for SMEs in partnership with SugarCRM.