city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എസ് ടി ഗ്ലോബല്‍ സിംഗപ്പൂരിലെ പ്രമുഖ ഡിജിറ്റല്‍ ആരോഗ്യ സേവന സ്ഥാപനമായ മൈ ഡോക്കില്‍ നിക്ഷേപം നടത്തി

തിരുവനന്തപുരം: (www.kasargodvartha.com 13/09/2017) ഏഷ്യയിലെയും യൂറോപ്പിലെയും വിപണികളെ ലക്ഷ്യമാക്കി ആരോഗ്യ രംഗത്തെ സാങ്കേതിക സേവനങ്ങള്‍ വികസിപ്പിക്കുന്നതിനായി യു എസ് ടി ഗ്ലോബല്‍ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ആരോഗ്യ സാങ്കേതിക സ്ഥാപനമായ മൈഡോക്കില്‍ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. രോഗ നിയന്ത്രണം, ആരോഗ്യ വിവര ശേഖരണം എന്നിങ്ങനെ മൈഡോക് ആരോഗ്യ രംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായി ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.

യു എസ് ടി ഗ്ലോബല്‍ സിംഗപ്പൂരിലെ പ്രമുഖ ഡിജിറ്റല്‍ ആരോഗ്യ സേവന സ്ഥാപനമായ മൈ ഡോക്കില്‍ നിക്ഷേപം നടത്തി

ഏഷ്യയിലുടനീളം പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് ഡിജിറ്റല്‍ സാങ്കേതികതയിലൂന്നിക്കൊണ്ടുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മൈഡോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പങ്കാളിത്തമാണിത്. ഈ പങ്കാളിത്തത്തില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് അഭിപ്രായപ്പെട്ട യു എസ് ടി ഗ്ലോബല്‍ സി എഫ് ഒ കൃഷ്ണ സുധീന്ദ്ര, തങ്ങളുടെ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ക്കു മുതല്‍ക്കൂട്ടേകാന്‍ മൈഡോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുമെന്നും നിക്ഷേപത്തോട് കൂടിയുള്ള ഈ പങ്കാളിത്തം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ സാങ്കേതിക പരിണാമത്തില്‍ മികച്ച നാഴികക്കല്ലായി മാറുമെന്നും കൂട്ടിച്ചേര്‍ത്തു.

ആഗോള സാന്നിധ്യവും വ്യത്യസ്തമായ ഉപഭോക്തൃ ശൃംഖലയും ആരോഗ്യ രംഗത്തെ പ്രഗല്‍ഭ്യവും കൈമുതലായുള്ള യു എസ് ടി ഗ്ലോബല്‍ ഫോര്‍ച്യൂണ്‍ 500 ഉപഭോക്താക്കള്‍ക്കിടയിലും ഏഷ്യയിലുടനീളം സര്‍ക്കാര്‍ മേഖലകളിലും വ്യാപൃതരാകുന്ന മൈഡോക്കിന് അനുയോജ്യമായ പങ്കാളിയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു പുറമെ, യു എസ് ടി ഗ്ലോബലിന്റെ മാനവകേന്ദ്രീകൃത മാതൃകകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കഌഡ് സാങ്കേതികത്വം എന്നിവ മൈഡോക്കിന് തങ്ങളുടെ ഉല്‍പന്നങ്ങളിലൂടെയുള്ള സേവനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പ്രചാരം നല്‍കാന്‍ സാധിക്കും.

ആരോഗ്യരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപന വിഭാഗങ്ങളെ ഒരേ പ്ലാറ്റ്‌ഫോമില്‍ കോര്‍ത്തിണക്കിയാണ് മൈ ഡോക്കിന്റെ പ്രവര്‍ത്തനം. ഓണ്‍ലൈനായി ഡോക്ടര്‍മാരുമായി ബന്ധപ്പെടാനും മരുന്നുകള്‍ ഉള്‍പെടെയുള്ള ചികിത്സാ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ആരോഗ്യരക്ഷാ ചികിത്സ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കാനും ഇതുവഴി സാധിക്കും. വ്യത്യസ്ത വിഭാഗങ്ങളുടെ സേവനങ്ങളെ താരതമ്യം ചെയ്യാനും അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഉപയോക്താക്കള്‍ക്ക് സാധ്യമാകും.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, ലാബുകള്‍, ആരോഗ്യനിര്‍ണയ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ സേവനങ്ങള്‍ ഇതില്‍ ഉള്‍പെടും. മരുന്നുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനും ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ തന്നെ ലഭ്യമാക്കാനും കഴിയുന്ന വിധത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. എ ഐ എ, എ എക്‌സ് എ, എ ഇ ടി എന്‍ എ തുടങ്ങി, ഏഷ്യയിലെ വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, ഗാര്‍ഡിയന്‍ ഫാര്‍മസി പോലെ ഫാര്‍മസി രംഗത്തെ പ്രമുഖര്‍, സിംഗപ്പൂര്‍ ഹെല്‍ത്ത് പ്രൊമോഷന്‍ ബോര്‍ഡ് പോലെയുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി വിപുലമായ ഒരു ഉപഭോക്തൃ ശൃംഖല മൈഡോക്കിനുണ്ട്.

'യു എസ് ടി ഗ്ലോബലുമായുള്ള ഇത്തരം ഒരു പങ്കാളിത്തത്തില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആരോഗ്യരക്ഷാ രംഗത്തെ വ്യത്യസ്ത വിഭാഗങ്ങളെ ഒരേ പ്ലാറ്റുഫോമില്‍ കോര്‍ത്തിണക്കുമ്പോള്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് അതുകൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത്. സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പുറമെ, യു എസ് ടി ഗ്ലോബലുമായുള്ള പങ്കാളിത്തം വഴി സിംഗപ്പൂരിന്റെ സ്മാര്‍ട്ട് നേഷന്‍ സംരംഭങ്ങളില്‍ കുറേക്കൂടി ശ്രദ്ധയൂന്നാനും വിജയകരമായ ഈ മാതൃക മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുടനീളം പിന്തുടരാനും മൈ ഡോക്കിന് സഹായകമാവുന്നു. സാങ്കേതിക രംഗത്ത് യു എസ് ടി ഗ്ലോബലിനുള്ള മികവും, ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന ഉപഭോക്തൃ ശൃംഖലയും മൈ ഡോക്കിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വലിയ തോതില്‍ പ്രയോജനം ചെയ്യും. കൂടാതെ, ആരോഗ്യരക്ഷാ മേഖലയിലും സാങ്കേതികരംഗത്തും മൈ ഡോക്കിന്റെതിന് സമാനമായ കാഴ്ചപ്പാടും വീക്ഷണവുമാണ് യു എസ് ടി ഗ്ലോബലിനുള്ളത് എന്ന് ഞങ്ങള്‍ക്കു ബോധ്യമായിട്ടുണ്ട്, എന്ന് മൈ ഡോക്കിന്റെ സഹ സ്ഥാപകനും സി ഇ ഒ യുമായ സ്‌നേഹാല്‍ പട്ടേല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Top-Headlines, News, Business, Health, UST, UST Global Invests in MyDoc, a Singapore-based Digital Health Platform Company. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia