city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tea Price | ഭക്ഷണ ശാലകളില്‍ പാലും പഞ്ചസാരയും ചേര്‍ക്കാത്ത ചായകള്‍ക്ക് സാധാരണ ചായയുടെ വില പാടില്ല; കര്‍ശന നടപടിക്കൊരുങ്ങി സര്‍കാര്‍; നിരക്ക് പ്രത്യേകം പ്രദര്‍ശിപ്പിക്കണം

കാസര്‍കോട്: (www.kasargodvartha.com) ഭക്ഷണ ശാലകളില്‍ മധുരമിട്ട ചായയ്ക്കും മധുരമില്ലാത്ത ചായയ്ക്കും പാലൊഴിച്ച ചായയ്ക്കും പാലൊഴിക്കാത്ത ചായയ്ക്കും ഒരേ വില ഈടാക്കിയാല്‍ കര്‍ശന നടപടിക്കൊരുങ്ങി പൊതുവിതരണ വകുപ്പ്. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈസ് കമീഷണര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് സര്‍കുലര്‍ അയച്ചിട്ടുണ്ട്. മധുരമുള്ളതും ഇല്ലാത്തതും, പാലൊഴിച്ചതും, അല്ലാത്തതുമായ ചായ, കോഫി എന്നിവയുടെ വില പ്രത്യേകം കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍കുലറില്‍ പറയുന്നു.
           
Tea Price | ഭക്ഷണ ശാലകളില്‍ പാലും പഞ്ചസാരയും ചേര്‍ക്കാത്ത ചായകള്‍ക്ക് സാധാരണ ചായയുടെ വില പാടില്ല; കര്‍ശന നടപടിക്കൊരുങ്ങി സര്‍കാര്‍; നിരക്ക് പ്രത്യേകം പ്രദര്‍ശിപ്പിക്കണം

കാസര്‍കോട്ടും ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജി മോന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരേ വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ സര്‍കാര്‍ തീരുമാനം അനുസരിച്ചുള്ള നടപടികള്‍ കൈകൊള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവ് നടപ്പാക്കേണ്ടത് ജില്ല കലക്ടറും പൊതുവിതരണ വകുപ്പുമാണ്. മധുരമില്ലാത്തതും പാലൊഴിക്കാത്തതുമായ ചായ അടക്കമുള്ളവയ്ക്ക് സാധാരണ ചായയെ അപേക്ഷിച്ച് വില കുറവായിരിക്കണം. എന്നാല്‍ വില സര്‍കാര്‍ നിശ്ചയിക്കില്ല.
        
Tea Price | ഭക്ഷണ ശാലകളില്‍ പാലും പഞ്ചസാരയും ചേര്‍ക്കാത്ത ചായകള്‍ക്ക് സാധാരണ ചായയുടെ വില പാടില്ല; കര്‍ശന നടപടിക്കൊരുങ്ങി സര്‍കാര്‍; നിരക്ക് പ്രത്യേകം പ്രദര്‍ശിപ്പിക്കണം

ഓണക്കാലത്ത് സര്‍കാര്‍ നിര്‍ദേശപ്രകാരം അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. ആദ്യ തവണ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കാനും രണ്ടാമതും തെറ്റ് ആവര്‍ത്തിച്ചാല്‍ നടപടി കൈകൊള്ളാനുമാണ് തീരുമാനം. ഒരേ വില ഈടാക്കാന്‍ പാടില്ലെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. മധുരമില്ലാത്ത ചായയുടെ വില കുറക്കാന്‍ 2010 ജൂണ്‍ 24ന് സംസ്ഥാന ഉപഭോക്തൃ വകുപ്പ് ഉത്തരവായിരുന്നു. പാല്‍? ചേര്‍ക്കാത്ത ചായയുടെ വില കുറക്കാന്‍ 2018ലും ഉത്തരവിട്ടു. എന്നാല്‍
മിക്ക ഭക്ഷണ ശാലകളും ഇത് പാലിക്കുന്നില്ല. ഇതുസംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്.

Keywords:  Latest-News, Top-Headlines, Food, Tea-Price, Price, Government, ALERT, Hotel, Health-Department, Tea price without milk and sugar; Govt. instructions.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia