വാടക പ്രശ്‌നത്തില്‍ താഴിട്ട് പൂട്ടിയ സ്റ്റുഡിയോ വ്യാപാരി നേതാക്കള്‍ ഇടപെട്ട് കെട്ടിട ഉടമയെകൊണ്ട് തന്നെ തുറപ്പിച്ചു
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.12.2020) മാസ വാടക നല്‍കുന്നതില്‍ കുടിശിക വരുത്തി എന്ന കാരണത്താല്‍ കെട്ടിട ഉടമ മറ്റൊരു താഴിട്ട് പൂട്ടിയ വെള്ളരിക്കുണ്ടിലെ സ്റ്റുഡിയോ വ്യാപാരി നേതാക്കള്‍ ഇടപെട്ട് ഉടമയെ കൊണ്ട് തന്നെ വെള്ളിയാഴ്ച രാവിലെ തുറപ്പിച്ചു.
മാസ വാടക നല്‍കിയതില്‍ വീഴ്ച വരുത്തി എന്ന കാരണത്താലാണ് ബുധനാഴ്ച രാത്രിയില്‍ കെട്ടിട ഉടമ വിനോദിന്റ സ്റ്റുഡിയോ മുറിയുടെ ഷട്ടറിന്റെ മറുതലയ്ക്ക് മറ്റൊരു താഴിട്ട് പൂട്ടിയത്. വ്യാഴാഴ്ച രാവിലെസ്റ്റുഡിയോ തുറക്കാനെത്തിയപ്പോഴാണ്ഫോടോ ഗ്രാഫര്‍ വിനോദിന് മുറി മറ്റൊരു താഴിട്ട് പൂട്ടിയ നിലയില്‍ കണ്ടത്.
വിവരം അന്വേഷിച്ചു കെട്ടിട ഉടമയെ വിളിച്ചപ്പോള്‍ താന്‍ ഇനി സ്റ്റുഡിയോ തുറക്കേണ്ട എന്നായിരുന്നു മറുപടി.വെള്ളരിക്കുണ്ടിലെ വ്യാപാരി സംഘടനയില്‍ അംഗം കൂടിയായ വിനോദ് കടമുറി പൂട്ടിയ വിഷയം വ്യാപാരി നേതാക്കളെ അറിയിച്ചു വ്യാപാരി നേതാക്കള്‍ കെട്ടിട ഉടമയെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ പുറത്താണ് എന്നും വന്നിട്ട് തീരുമാനം പറയാം എന്നുമായിരുന്നു മറുപടി.
കെട്ടിട ഉടമ വരുന്നതും കാത്തു ഒരു പകല്‍ മുഴുവന്‍ പൂട്ടിയ സ്റ്റുഡിയോയ്ക്ക് മുന്നില്‍നില്‍ക്കേണ്ടി വന്ന ഫോടോ ഗ്രാഫര്‍ വിനോദിന്റെ ദയനീയ അവസ്ഥയെ കുറിച്ച് കാസര്‍കോട് വാര്‍ത്ത റിപോര്‍ട് ചെയ്തിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ വെള്ളരിക്കുണ്ടിലെ വ്യാപാരികള്‍ വിഷയത്തില്‍ ശക്തമായി ഇടപെട്ടു. വെള്ളിയാഴ്ച്ച രാവിലെ എത്തി സ്റ്റുഡിയോ മുറി തുറന്ന് കൊടുക്കണമെന്നും എന്നിട്ട് ആകാം ബാക്കി കാര്യങ്ങള്‍ എന്നും വ്യാപാരി നേതാക്കള്‍ കെട്ടിട ഉടമയയോട് നേരിട്ട് അവശ്യപ്പെട്ടിരുന്നു.
വ്യാപാരി നേതാക്കള്‍ ഇടപെട്ടതോടെ വെള്ളിയാഴ്ച്ച രാവിലെ കെട്ടിട ഉടമ എത്തി പുതിയ താഴിന്റെ താക്കോല്‍ നേതാക്കള്‍ക്ക് കൈമാറാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയ ആള്‍ തന്നെ തുറന്നാല്‍ മതിയെന്ന നിലപാട് ാപാരി നേതാക്കള്‍ സ്വീകരിച്ചു. ഇതിലും തര്‍ക്കം തുടര്‍ന്നപ്പോള്‍ മൂന്നാമത് ഒരാള്‍ മുറി തുറന്ന് കൊടുത്തു. പിന്നീട് വ്യാപാരി ഭവനില്‍ നടന്ന ചര്‍ച്ചയില്‍ സ്റ്റുഡിയോ ഉടമ നല്‍കാനുള്ള വാടക കുടിശിക ഘട്ടം ഘട്ടമായി നല്‍കാന്‍ ധാരണയായി.
വ്യാപാരി വസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായ ജിമ്മി എടപ്പാടിയില്‍, മേഖല പ്രസിഡന്റ് തോമസ് സകറിയ, റിങ്കു മാത്യു, ഹരിത ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചനടന്നത്.
കോവിഡ് കാലത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വാടക നല്‍കാന്‍ താമസിച്ചു എന്ന കാരണത്താല്‍ കെട്ടിട ഉടമ മറ്റൊരു താഴിട്ട് പൂട്ടിയതിനാല്‍ സ്റ്റുഡിയോ മുറിക്കുള്ളില്‍ കയറാന്‍ കഴിയാതെ വിഷമിച്ച ഫോടോഗ്രാഫറെ കുറിച്ച് വ്യാഴാഴ്ച കാസര്‍കോട് വാര്‍ത്ത നല്‍കിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വെള്ളരിക്കുണ്ടില്‍ സ്റ്റുഡിയോ നടത്തുന്ന നാട്ടക്കല്ലിലെ വിനോദിനാണ് കെട്ടിട ഉടമയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.ഉടമയില്‍ നിന്നും പ്രതികരണം തേടി വിളിച്ചപ്പോള്‍ പിന്നീട് അറിയിക്കാമായിമെന്നായിരുന്നു മറുപടി
അസ്ഥിരോഗ വിഭാഗത്തില്‍ കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടര്‍മാരില്‍ ഒരാളും എല്ല് രോഗ ശസ്ത്രക്രിയയില്‍ പ്രശസ്തനുമായ ഡോ. ജോണ്‍ തയ്യില്‍ ജോണ്‍ കാസര്‍ഗോഡ് കിംസ് സണ്‍റൈസ് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നു