city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലാവസ്ഥ വ്യതിയാനവും വിലക്കുറവും ബാധിച്ചിട്ടില്ല; റബ്ബര്‍ ഉത്പാദനത്തില്‍ വര്‍ദ്ധനവ്

കോട്ടയം: (www.kasargodvartha.com 24.04.2017) കാലാവസ്ഥ വ്യതിയാനവും വിലക്കുറവും ഒന്നും തന്നെ റബര്‍ ഉത്പാദനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലന്ന് റിപ്പോര്‍ട്ട്. ഉത്പാദന ലക്ഷ്യത്തിലും 36000 ടണ്‍ അധികം നേടാനും കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷത്തെ റബര്‍ ഉത്പാദനം 6,90,000 ടണ്ണും ഉത്പാദനലക്ഷ്യം 6.54 ലക്ഷം ടണ്ണും ആയിരുന്നുവെങ്കിലും ഇത് 2015-16 വര്‍ഷത്തെക്കാള്‍ 22.78 ശതമാനം വര്‍ദ്ധനവാണ്. 2016 മാര്‍ച്ചില്‍ ഉത്പാദനം 33,000 ടണ്‍ മാത്രമായിരുന്നുുവെന്നും 2017 മാര്‍ച്ചു മാസത്തില്‍ 66.7 ശതമാനം കൂടുതല്‍ ഉത്പാദനം ഉണ്ടായതായും കഴിഞ്ഞ സാമ്പത്തികവര്‍ഷം റബര്‍കയറ്റുമതിയിലും വര്‍ദ്ധനവുണ്ടായതായും റബര്‍ബോര്‍ഡ് അറിയിച്ചു.

കാലാവസ്ഥ വ്യതിയാനവും വിലക്കുറവും ബാധിച്ചിട്ടില്ല; റബ്ബര്‍ ഉത്പാദനത്തില്‍ വര്‍ദ്ധനവ്

അന്താരാഷ്ട്ര വില ഉയര്‍ന്നുനിന്നതു കൊണ്ടുതന്നെ 20,010 ടണ്‍ റബറാണ് കയറ്റുമതി ചെയ്തത്. ഇതോടൊപ്പം റബര്‍ വിലയിലെ വര്‍ദ്ധനയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ബോര്‍ഡ് നടത്തുന്ന ശ്രമങ്ങളും ഉത്പാദനവര്‍ദ്ധനയ്ക്ക് കാരണമായി കണക്കാക്കുന്നു.

പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം മണ്ണുജലസംരക്ഷണം, ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശ, ഇടവിളക്കൃഷി, പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം നടപ്പാക്കിവരുന്ന നൈപുണ്യ വികസനപരിപാടികള്‍, ആഴ്ചയിലൊരു ടാപ്പിങ്, റെയിന്‍ഗാര്‍ഡിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട് തുടങ്ങിയ വിഷയങ്ങളും പ്രാധാന്യമര്‍ഹിക്കുന്ന മറ്റു വിഷയങ്ങളും കര്‍ഷകസമ്പര്‍ക്ക പരിപാടികളില്‍ ചര്‍ച്ചചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Rubber Production Exceeds Projections
Keywords: Kottayam, Report, India, Price, Prime Minister, Farmer, Kerala, Rubber, Production, Increase, Rubber Board, Programme, Online, Exporting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia