city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷിക്കാര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസം: ഒരു വര്‍ഷത്തിനുശേഷം റബ്ബര്‍ വില വീണ്ടും കിലോയ്ക്ക് 150 രൂപ

കോട്ടയം: (www.kasargodvartha.com 24.10.2020) കൃഷിക്കാര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസമായി റബര്‍ വില. ഒരു വര്‍ഷത്തിന് ശേഷം റബര്‍ വില വീണ്ടും കിലോഗ്രാമിന് 150 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഈ വില റബറിന് ലഭിച്ചത്. ആര്‍ എസ് എസ്-4 ഇനത്തിന് ഈ വില ലഭിച്ചത് കൃഷിക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നു. തുടര്‍ച്ചയായ മഴയും കോവിഡ് നിയന്ത്രണങ്ങളെയും തുടര്‍ന്ന് വിപണിയില്‍ വേണ്ടത്ര റബ്ബര്‍ വില്‍പ്പനയ്‌ക്കെത്തുന്നില്ല. 

150 രൂപയ്ക്കാണ് ചെറുകിടവ്യാപാരികളില്‍ നിന്ന് വന്‍കിടവ്യാപാരികള്‍ വെള്ളിയാഴ്ച റബ്ബര്‍ വാങ്ങിയത്. അടുത്ത ദിവസങ്ങളില്‍ കര്‍ഷകര്‍ക്കും ഈ വില കിട്ടുമെന്നാണ് പറയുന്നത്. ബാങ്കോക്ക് വിപണിയില്‍ ഈ വാരമാദ്യംതന്നെ 156 രൂപ രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍മാത്രം 14 രൂപയുടെ വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി. ഒക്ടോബര്‍ 20-ന് റബ്ബര്‍വില 140 രൂപയായിരുന്നു. മൂന്നുദിവസം കൊണ്ടാണ് 150 രൂപയിലെത്തിയത്.

കൃഷിക്കാര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസം: ഒരു വര്‍ഷത്തിനുശേഷം റബ്ബര്‍ വില വീണ്ടും കിലോയ്ക്ക് 150 രൂപ

Keywords: Kottayam, News, Kerala, Top-Headlines, Business, farmer, Business-man, Price, 150 for rubber after one year

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia