വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്
Feb 25, 2020, 12:36 IST
കൊച്ചി: (www.kasaragodvartha.com 25.02.2020) ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിവാഹ സീസണിനായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന റേറ്റ് പ്രോട്ടക്ഷന്‍ ഓഫറിലൂടെ സ്വര്‍ണത്തിന്റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്റെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവും പോള്‍ക്കി, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 15 ശതമാനം ഇളവും നേടാം.
ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണം വാങ്ങുമ്പോള്‍ പരമാവധി ഗുണഫലങ്ങള്‍ നല്‍കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ബാധിക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിനായാണ് റേറ്റ് പ്രോട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ ഉപയോക്താക്കള്‍ക്കും പ്രത്യേകിച്ച് വിവാഹാവസരങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും അടുത്ത സീസണ്‍ തുടങ്ങുന്നതിനു മുമ്പേ നിശ്ചിതനിരക്കില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കല്യാണ്‍ ജൂവലേഴ്‌സിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്റെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബി ഐ എസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ഉപയോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്‍കുന്നു. ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.
കൂടാതെ റൂപേ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയുമായുള്ള കല്യാണ്‍ ജൂവലേഴ്‌സിന്റെ സഹകരണത്തിലൂടെ ഉപയോക്താക്കള്‍ക്ക് അധിക ഇളവുകളും സ്വന്തമാക്കാം. കല്യാണിന്റെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ www.kalyanjewellers.net/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Keywords: Business, Kochi, Kerala, news, Offer, Price, gold, Wedding, wedding days, Rate Protection Offer in Kalyan Jewellers < !- START disable copy paste -->