രാജ്യത്ത് ഇന്ധനവില കുതിക്കുന്നു; രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പെട്രോള്‍, ഡീസല്‍ വില
Dec 7, 2020, 09:19 IST
തിരുവനന്തപുരം: (www.kasargodvartha.com 07.12.2020) ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. തിങ്കളാഴ്ച പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ധനവില. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നു.
ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 83.96 രൂപയാണ്. ഡീസല്‍ വില 78.01 രൂപയുമാണ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ വ്യക്തമാക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Petrol, Top-Headlines, Business, Petrol, diesel rise again, reach two-year high