രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില ഉയര്‍ന്നു
Nov 29, 2020, 08:32 IST
കൊച്ചി: (www.kasargodvartha.com 29.11.2020) രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില ഉയര്‍ന്നു. ഞായറാഴ്ച പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായി. കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി. പെട്രോള്‍ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്.
ഡീസലിന് 74 രൂപ 44 പൈസയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോള്‍ വിലയില്‍ ഒരു രൂപ ഒമ്പത് പൈസുടെ വര്‍ധനയാണ് ഒമ്പതു ദിവസം കൊണ്ട് ഉണ്ടായത്.
Keywords: Kochi, news, Kerala, Top-Headlines, Business, Price, Petrol, Petrol, diesel prices today raised for six day in a row