തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില വര്‍ധിച്ചു
Feb 14, 2021, 08:19 IST
തിരുവനന്തപുരം: (www.kasargodvartha.com 14.02.2021) തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി.
തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 68 പൈസയും, കൊച്ചിയില്‍ 88 രൂപ 89 പൈസയുമായി. തിരുവനന്തപുരത്ത് ഞായറാഴ്ച ഡീസലിന് 84 രൂപ 83 പൈസയും കൊച്ചിയില്‍ 83 രൂപ 48 പൈസയുമാണ് നിരക്ക്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കൂടി.