ദുരിതം വിതച്ച് ഇന്ധവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
Oct 23, 2021, 07:09 IST
കൊച്ചി: (www.kasargodvartha.com 23.10.2021) സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസലില്‍ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസല്‍ വില.
തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടര്‍ചയായ നാലാം ദിവസമാണ് ഇന്ധനവില ഉയരുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Business, Price, Petrol, Petrol, Diesel Prices Hiked Again