പതിവ് തെറ്റിയില്ല; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
Mar 30, 2022, 08:15 IST
തിരുവനന്തപുരം: (www.kasargodvartha.com 30.03.2022) രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് (Petrol) 88 പൈസയും ഡീസലിന് (Diesel) 84 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 112 രൂപയിലേറെയായി. ഡീസല്‍ വില ലിറ്ററിന് 99 രൂപയാണ്. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണിത്. ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപയിലേറെയാണ് കൂടിയത്. ഡീസലിന് 5.86 രൂപ കൂടി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപയാണ്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വര്‍ധിക്കാന്‍ ഇത് കാരണമാകും.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്.
Keywords: Thiruvananthapuram, News, Kerala, Petrol, Price, Diesel, Business, Petrol, Diesel price hiked again on March 30.