ഇരുട്ടടിയായി ഇന്ധനവില; പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
Jul 8, 2021, 09:49 IST
തിരുവനന്തപുരം: (www.kasargodvartha.com 08.07.2021) ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ വ്യാഴാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയും ഡീസലിന് 96 രൂപ 21 പൈസയുമാണ് വില.
കൊച്ചിയില്‍ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമായി. കോഴിക്കോട് പെട്രോളിന് 101.03 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Petrol and diesel prices gone up again today