ഹൈവെ കാസില്‍ ബാര്‍ ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ലിഫ്റ്റ് സൗകര്യം ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
Dec 19, 2017, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2017) നുള്ളിപ്പാടിയിലെ നക്ഷത്ര ഹോട്ടലായ ഹൈവെ കാസിലില്‍ എത്തുന്നവര്‍ക്ക് ലിഫ്റ്റ് സൗകര്യം ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. അണ്ടര്‍ ഗ്രൗണ്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ലിഫ്റ്റ് സൗകര്യം അനുവദിക്കാതെ ഫയര്‍ എക്‌സിറ്റ് കോണിപ്പടിയിലൂടെ അകത്ത് കയറ്റിവിടുന്നുവെന്നാണ് പരാതി. ഇത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.
പലപ്പോഴും ഹോട്ടല്‍ ജീവനക്കാരും കസ്റ്റമേഴ്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. കാസര്‍കോട് നഗരത്തില്‍ ബാര്‍ പ്രവര്‍ത്തിക്കുന്ന ഏക ഹോട്ടലാണ് ഇത്. അത് കൊണ്ട് തന്നെ നിരവധി പേരാണ് ഇവിടെ ദിവസവും എത്തുന്നത്. ആളുകളുടെ ബാഹുല്യം കൂടിയതോടെ പ്രശ്‌നങ്ങളും സ്ഥിരമായി ഇവിടെ നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ഹോട്ടലില്‍ പ്രശ്‌നം നേരിട്ട ഒരു യുവാവ് നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Business, complaint, Hotel, kasaragod, Kerala, news, Workers, Lift, Customers, Police, Youngster, Legal Action, No lift facilities in Highway Castle hotel