കാസര്‍കോട്ട് പുതിയൊരു നിക്ഷേപ തട്ടിപ്പ് കൂടി പുറത്ത് വരുന്നു; കോടികളുമായി പ്രാദേശിക രാഷ്ട്രീയ നേതാവ് മുങ്ങിയതായി പരാതി; സ്വകാര്യ ആശുപത്രിയിലെ 97 ജീവനക്കാരടക്കം നിരവധിപേര്‍ വഞ്ചിതരായി
Dec 9, 2020, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2020) പ്രാദേശിക രാഷ്ട്രീയ നേതാവ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി ഉയര്‍ന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികള്‍ നിക്ഷേപമായി വാങ്ങി മുങ്ങിയതായാണ് ആക്ഷേപം.
സ്വകാര്യ ആശുപത്രിയിലെ 97 ജീവനക്കാരില്‍ നിന്ന് ഏകദേശം രണ്ട് കോടിയോളം രൂപയും മേല്‍പറമ്പില്‍ പര്‍ദ്ദ കട നടത്തി ഇതിന്റെ മറവില്‍ ലക്ഷങ്ങളുടെ നിക്ഷേപം വാങ്ങിയും നെല്ലിക്കുന്നില്‍ മൊബൈല്‍ കട നടത്തി പ്രദേശവാസികളില്‍ നിന്ന് വന്‍തുകയും കാസര്‍കോട് നഗരത്തിലെ മറ്റൊരു കടയുടെ മറവില്‍ വ്യാപാരികളില്‍ നിന്ന് വന്‍തുകയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആക്ഷേപം.
സ്വകാര്യ ആശുപത്രിയിലെ 97 ജീവനക്കാരില്‍ നിന്ന് ഏകദേശം രണ്ട് കോടിയോളം രൂപയും മേല്‍പറമ്പില്‍ പര്‍ദ്ദ കട നടത്തി ഇതിന്റെ മറവില്‍ ലക്ഷങ്ങളുടെ നിക്ഷേപം വാങ്ങിയും നെല്ലിക്കുന്നില്‍ മൊബൈല്‍ കട നടത്തി പ്രദേശവാസികളില്‍ നിന്ന് വന്‍തുകയും കാസര്‍കോട് നഗരത്തിലെ മറ്റൊരു കടയുടെ മറവില്‍ വ്യാപാരികളില്‍ നിന്ന് വന്‍തുകയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആക്ഷേപം.
ബിസിനസില്‍ പങ്കാളിയാക്കാമെന്നായിരുന്നു വാഗ്ദാനം. ആദ്യം ഏതാനും മാസങ്ങള്‍ ലാഭവിഹിതം നല്‍കി വിശ്വസ്ഥത പിടിച്ചു പറ്റിയിരുന്നു. പിന്നീട് ലാഭവിഹിതമോ മുടക്ക് മുതലോ തിരിച്ചു നല്‍കാതെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്നാണ് ആരോപണം. കാറുകള്‍ ലീസിന് നല്‍കി ഇതിന്റെ മറവിലും തട്ടിപ്പ് നടത്തിയതായി പുറത്ത് വന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിവാഹ തട്ടിപ്പ് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
നെല്ലിക്കട്ട, ചെര്‍ക്കള, ചെട്ടുംകുഴി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മൂന്നു വിവാഹം കഴിച്ചതായി ഇതിനകം പുറത്ത് വന്നിട്ടുണ്ട്. കാസര്‍കോട്, വിദ്യാനഗര്‍, ആദൂര്‍, ബേക്കല്‍, കുമ്പള പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതി നല്‍കിയെങ്കിലും ഭരണപക്ഷ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം നടത്തുന്നത് മരവിപ്പിച്ച് നിര്‍ത്തുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.
അഞ്ചര ലക്ഷം രൂപ നഷ്ടപ്പെട്ട ബോവിക്കാനത്തെ മുഹമ്മദ് റിയാസ് ചൊവ്വാഴ്ച കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം സി ഐ ക്ക് കൈമാറിയിട്ടുണ്ടെന്നും ഡി വൈ എസ് പി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തിരുവനന്തപുരം, എറണാകുളം സ്വദേശികളായ നിരവധി പേര്‍ക്കും പണം നഷ്ടപ്പെട്ടതായാണ് വിവരം. ഇവര്‍ ഉടന്‍ തന്നെ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുമെന്നും പറയുന്നു.
Keywords: Fraud, Kasaragod, Kerala, News, Top-Headlines, Leader, Complaint, Hospital, Theft, Politics, Melparamba, Nellikunnu, Business, Bovikanam, Nellikatta, Cherkala, Chettumkuzhi, Police, Case, Vidya Nagar, Adhur, New investment scam is coming out in Kasargod.