city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറുകിട വ്യവസായ യൂനിറ്റ് തുടങ്ങുന്നതിന് നഗരസഭയുടെ ഉടക്ക്; സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 03.03.2022) ചെറുകിട വ്യവസായ യൂനിറ്റ് തുടങ്ങുന്നതിന് നഗരസഭ ഉടക്ക് വയ്ക്കുന്നതായി ഉടമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപാലിറ്റിയിലെ പടന്നക്കാട് 2018 ഏപ്രില്‍ എട്ടിനാണ് വുഡ്ലുക് എന്‍ഇ (WOODLOOK NE) എന്ന പേരില്‍ കംപ്യൂടറില്‍ ഡിസൈന്‍ ചെയ്ത് യന്ത്രത്തില്‍ കൊത്തുപണിയെടുക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇപ്പോള്‍ കേരളത്തിലെ ഏക പരിശീലന കേന്ദ്രവും, പരിശീലനം നല്‍കുന്ന ഏക യൂട്യൂബ് ചാനലും വുഡ്ലുക് എന്‍ഇ ആണെന്ന് ഉടമ പറയുന്നു.
        
ചെറുകിട വ്യവസായ യൂനിറ്റ് തുടങ്ങുന്നതിന് നഗരസഭയുടെ ഉടക്ക്; സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യം

ദേശീയപാത വികസനം കാരണം 2020 മാര്‍ച് മാസത്തില്‍ നീലേശ്വരത്തേക്ക് സ്ഥാപനം മാറ്റുകയും, എന്നാല്‍ കൊറോണയും തുടര്‍ചയായ ലോക്ഡൗണും കാരണം 2021 ഏപ്രില്‍ മാസത്തില്‍ കാഞ്ഞങ്ങാട് മുനിസി പാലിറ്റിയിലെ തന്നെ വൈനിങ്ങില്‍ എന്ന സ്ഥലത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത്.

യൂനിയന്‍ ബാങ്കില്‍ നിന്ന് 12 ലക്ഷം രൂപ ലോണെടുത്താണ് സ്ഥാപനം തുടങ്ങിയതെന്ന് ഉടമ പറയുന്നു. വ്യവസായ ഓഫീസില്‍ നിന്ന് ഡിവൈഎഎം (DYAM) രജിസ്‌ട്രേഷന്‍ എടുത്തിരുന്നു. മുനിസിപല്‍ ലൈസന്‍സിന് വേണ്ടി മുനിസിപാലിറ്റിയില്‍ പോയി ഏതെല്ലാം രേഖകള്‍ വേണമെന്ന് അന്വേഷിച്ച് എല്ലാം ശരിയാക്കി മുനിസിപാലിറ്റിയില്‍ കാണിച്ച് ഉറപ്പു വരുത്തി ഓണ്‍ലൈനായി അപേക്ഷിച്ച് 500 രൂപ ഫീസും അടച്ച് മുനിസിപല്‍ ഓഫീസില്‍ അപേക്ഷ കൊടുത്തപ്പോള്‍ അത് സ്വീകരിക്കാതെ മടക്കിത്തരികയാണ് ചെയ്തതെന്നാണ് സ്ഥാപന ഉടമ പറയുന്നത്.

ആദ്യം പറയാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ടിഫികറ്റും വനംവകുപ്പിന്റെ അനുമതി രേഖകളും ഇല്ലെന്ന് പറഞ്ഞാണ് മടക്കിയത്. വനം വകുപ്പ് ഓഫീസില്‍ പോയപ്പോള്‍ 2021 ലെ കേരള ഗസറ്റ് വിജ്ഞാപനം കാരം ഈ സ്ഥാപനത്തിന് വനം വകുപ്പിന്റെ ലൈസന്‍സ് ആവശ്യമില്ലെന്ന് പറയുകയും വിജ്ഞാപനത്തിന്റെ പകര്‍പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

നാല് എച് പി മാത്രമുള്ള സിഎന്‍സി യന്ത്രമാണ് സ്ഥാപനത്തില്‍ ഉപയോഗിക്കുന്നത്. അഞ്ച് എച്പിക്ക് താഴെയുള്ള യന്ത്രം വയ്ക്കുന്ന സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലെന്ന് താലൂക് വ്യവസായ കേന്ദ്രം ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു.

കൂടാതെ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ തടസമില്ല, എല്ലാ അനുമതികളും ദിവസങ്ങള്‍ക്കകം ലഭ്യമാകും, ചെറുകിട വ്യവസായ സംരംഭം തുടങ്ങുവാന്‍ അനുമതി വേണ്ട, മൂന്ന് വര്‍ത്തിനകം ലൈസന്‍സ് സമ്പാദിച്ചാല്‍ മതി, വ്യവസായികളെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ എന്ന
പ്രഖ്യാപനങ്ങള്‍ വ്യവസായ വകുപ്പില്‍ നിന്നും ഉണ്ടായിട്ടുണ്ട്.

മുനിസിപാല്‍ ലൈസന്‍സിന് വേണ്ടി അധികൃതര്‍ പറഞ്ഞ എല്ലാ രേഖകളും ഓണ്‍ലൈനായി സമര്‍പിക്കുകയും ഫീസടക്കുകയും ചെയ്തിന് ശേഷമാണ് ലൈസന്‍സ് നല്‍കാത്തത്. അതിനുശേഷം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ മുനിസിപാലിറ്റില്‍ നിന്ന് രേഖാമൂലം അറിയിപ്പും നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും ഉടമ ടി വി പ്രകാശന്‍ അഭ്യര്‍ഥിച്ചു.

Keywords: Kasaragod, News, Kerala, Top-Headlines, Press meet, Business, Government, Municipal, Owner, Municipal obstruction to start small business unit; Need for government intervention. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia