city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഞ്ചായത്ത് അധികൃതരുടേത് തെറ്റായ നടപടിയെന്ന്; കരാറുകാർ രണ്ടാം തവണയും ടെൻഡർ ബഹിഷ്ക്കരിച്ചു; പദ്ധതികൾ പലതും മുടങ്ങിയേക്കും

മുളിയാർ: (www.kasargodvartha.com 28.01.2021) പഞ്ചായത്ത് അധികൃതരുടെ തെറ്റായ നടപടിയെ തുടർന്ന് മുളിയാർ പഞ്ചായത്തിൽ കരാറുകാർ രണ്ടാം തവണയും ടെൻഡർ ബഹിഷ്ക്കരിച്ചു. ഇതോടെ ഈ വർഷം നടപ്പിലാക്കേണ്ട പല പദ്ധതികളും മുടങ്ങാനുള്ള സാധ്യതയാണുള്ളത്.

പണിപൂർത്തിയായ പല പദ്ധതികളുടെയും കരാർ പ്രകാരമുള്ള ബില്ല് നൽകാതെ മന:പൂർവം നീട്ടികൊണ്ടു പോകുകയാണെന്നും ചെയ്യാനുള്ള ജോലിക്ക് ആളെ കൊണ്ടു വന്നാൽ പോലും ഉദ്യോഗസ്ഥരില്ലെന്ന കാരണം പറഞ്ഞ് ജോലി മുടക്കുകയാണ് ചെയ്യുന്നത്. ഇത് കാരണം ചെറുകിട ഇടത്തരം കരാറുകാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കരാറുകാരുടെ പ്രതിനിധികൾ കാസർകോട് വാർത്തയോട് പറഞ്ഞു.

പഞ്ചായത്ത് അധികൃതരുടേത് തെറ്റായ നടപടിയെന്ന്; കരാറുകാർ രണ്ടാം തവണയും ടെൻഡർ ബഹിഷ്ക്കരിച്ചു; പദ്ധതികൾ പലതും മുടങ്ങിയേക്കും

ടെൻഡർ വെച്ച് പാസാക്കി മാർച് 31 നകം ചെയ്യേണ്ട പ്രവർത്തികളാണ് കരാറുകാരുടെ ബഹിഷ്ക്കരണം കാരണം മുടങ്ങിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് ടെൻഡർ വെച്ചപ്പോർ തന്നെ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നാണ് കരാറുകാർ കുറ്റപ്പെടുത്തുന്നത്. അതു കൊണ്ടു തന്നെയാണ് വ്യാഴാഴ്ച വീണ്ടും ടെൻഡർ ബഹിഷ്ക്കരിച്ചത്. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമാണ് കരാറുകാർ വീണ്ടും ടെൻഡർ ബഹിഷ്കരിച്ചത്.

പദ്ധതി നിർവ്വഹണത്തിൻ്റെ കാര്യത്തിൽ കാസർകോട് ജില്ലയിൽ ഏറ്റവും കുറവ് തുക ചെലവഴിച്ച പഞ്ചായത്താണ് ഇപ്പോൾ മുളിയാർ പഞ്ചായത്ത്. ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സെക്രടറിയും കരാറുകാരെ അറിയിച്ചിട്ടുണ്ട്.

വീണ്ടും ടെൻഡർ വിളിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്. 25 ഓളം പദ്ധതികൾക്കാണ് ടെൻഡർ വിളിച്ചിരുന്നത്.

Keywords: Kasaragod, Kerala, Muliyar, Panchayath, Tender, Development project, Top-Headlines, Business, Misconduct of panchayat authorities; Contractors boycott tender for second time; Many projects are likely to fail.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia