കോവിഡ് കാലത്ത് വരുമാനം ഉയര്‍ത്തി മില്‍മ; കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഉണ്ടായത് ഏഴ് ശതമാനം വര്‍ദ്ധനവ്
കൊച്ചി: (www.kasargodvartha.com 13.09.2020) കോവിഡ് കാലത്ത് വരുമാനം ഉയര്‍ത്തി മില്‍മ. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മില്‍മയുടെ വരുമാനത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ വരവ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിലച്ചതോടെ വിപണിയില്‍ മില്‍മ പാലിന് ആവശ്യക്കാരേറി. ഇതാണ് മില്‍മയുടെ വരുമാനം ഉയര്‍ത്തിയത്.
മില്‍മയുടെ വരുമാനം കൂടിയതോടെ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പുതിയ പദ്ധതികളും അണിയറയിലുണ്ട്. ഇതില്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന തേലും പാലും പദ്ധതി ഈ മാസം തുടങ്ങും. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തേനീച്ചകളെയും കൂടും നല്‍കും. ഇതില്‍ നിന്ന് ലഭിക്കുന്ന തേന്‍ സംഘത്തില്‍ നല്‍കി പണം വാങ്ങാം. ഈ തേന്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലറ്റുകളിലൂടെ മില്‍മ വില്‍ക്കും.
Keywords: Kochi, news, Kerala, Business, Milma, COVID-19, Milk, Milma earns more revenue in last 6 months under covid crisis, Top-Headlines